സൗന്ദര്യസംരക്ഷണത്തിനായി ദിവസവും മണിക്കൂറുകളോളം ചിലവിടുന്നവരാണ് നമ്മളിൽ പലരും.ഇതിനായി ധാരാളം പണവും ചെലവിടാറുണ്ട്.എന്നാൽ ഇതിന്റെ അനന്തരഫലത്തെക്കുറിച്ച് പലപ്പോഴും നമ്മൾ ആലോചിക്കാറില്ല. ഇനി മേക്കപ്പ് ഇല്ലാതെയും ബ്യൂട്ടി പാര്‍ലറില്‍ പോയി പണം കളയാതെയും നിങ്ങള്‍ക്കും സുന്ദരിയാവാം.സൗന്ദര്യസംരക്ഷണത്തില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ മാത്രം മതി,.
നിറം വര്‍ദ്ധിപ്പിക്കാന്‍ ക്രീമും ഒന്നും വാരിത്തേക്കേണ്ട ആവശ്യമില്ല.തുളസിയില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവി പിടിയ്ക്കുന്നത് നിറം വർധിക്കാനും ചർമ്മം തിളങ്ങുന്നതിനും നല്ലതാണ്.ആവണക്കെണ്ണയില്‍ ബദാം എണ്ണ എള്ളെണ്ണ എന്നിവ മിക്സ് ചെയ്ത് രാത്രി കിടക്കുന്നതിനു മുന്‍പ് കണ്‍പീലിയില്‍ തേച്ച് പിടിപ്പിച്ച് കിടക്കുന്നത് നല്ലതാണ്.കൺപീലിയുടെ വളർച്ചക്ക് ഇത് സഹായിക്കും.മുഖത്തെ കറുത്ത പാടുകളാണ് മറ്റൊരു പ്രശ്നം. ഇത് ഒഴിവാക്കാന്‍ ചെറുനാരങ്ങ മുറിച്ച് മുഖത്ത് മസ്സാജ് ചെയ്യുക. മുടിയ്ക്ക് തിളക്കം ലഭിയ്ക്കാന്‍ ഏത്തപ്പഴം തൊലികളഞ്ഞ് ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ മിക്സ് ചെയ്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് തേനും തൈരും ചേര്‍ത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ ശേഷം കഴുകിക്കളയാം.നഖം തിളങ്ങുന്നതിന് നഖത്തില്‍ നാരങ്ങ നീര് കൊണ്ട് മസ്സാജ് ചെയ്യുക. ഇത് നഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കും.
Post Your Comments