KeralaNews

മുസ്ലീം പോലീസിന് താടിയെങ്കിൽ പാന്‍റിന് മേല്‍ ജെട്ടി ഇടാനുള്ള അവകാശം ഡിങ്ക മത വിശ്വാസികളായ പോലീസുകാർക്കും വേണമെന്ന് ആവശ്യം

 

തിരുവനന്തപുരം:മുസ്ലീം വിഭാഗത്തിലുള്ള പോലീസുകാരെ താടി വയ്ക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ലീഗ് എം.എല്‍.എ രംഗത്തെത്തിയതിനു പിന്നാലെ ഡിങ്കഭക്തരായ പോലീസുകാര്‍ക്ക് പാന്‍റിനു മുകളില്‍ ജെട്ടി ഇടാനുള്ള അനുമതിതേടി ട്രോളന്മാർ.നാട്ടിലെ ക്രമസമാധാനം പാലിക്കേണ്ട പോലീസിനെ ഹിന്ദുപോലീസ് എന്നും മുസ്ലിം പോലീസ് എന്നും തരംതിരിക്കുന്നതിനെതിരെയാണ് ഈ ട്രോളുകള്‍.’മുസ്ലീം പോലീസ്’ എന്നൊരു പ്രയോഗം ഉയര്‍ന്ന സാഹചര്യത്തിലാണ് ജനങ്ങളെ ചിരിപ്പിച്ച്‌ ചിന്തിപ്പിക്കുന്ന വിഷയങ്ങളുമായി ട്രോളന്മാര്‍ രംഗത്തെത്തിയത്.

‘മുസ്ലീം പോലീസുകാരെ താടിവയ്ക്കാന്‍ അനുവദിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ അലംഭാവം കാട്ടരുത്’ എന്ന് പറയുന്ന ലീഗ് മന്ത്രിയോട് ‘കഴിഞ്ഞ അഞ്ചു വര്‍ഷം താങ്കളുടെ ഭാഗമായ യു.ഡി.എഫ് ഭരിച്ചപ്പോള്‍ ഈ ആവശ്യം എന്തുകൊണ്ട് ഉന്നയിച്ചില്ല എന്നു ചോദിക്കുമ്പോള്‍, ഞാന്‍ മറന്നുപോയി’ എന്ന് പറയുന്നതും ട്രോളന്മാര്‍ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.ഇന്ന് മുസ്ലീം പോലീസിന് താടിവേണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ വനിതാ പോലീസിന് പര്‍ദ വേണമെന്ന ആവശ്യവും വൈകാതെ ഉയര്‍ന്നുവരുമെന്നാണ് മറ്റൊരു ട്രോൾ.

ചിലര്‍ക്ക് താടി സുന്നത്താണ്, റിലര്‍ക്ക് താടി ബോധമാണ്. മറ്റു ചിലര്‍ക്ക് അത് രോമമാണ്, എന്താ ശരിയല്ലേ എന്നും അവര്‍ ചോദിക്കുന്നു.ഇനി മുതല്‍ ഫ്രീക്കന്മാരുടെ ചങ്ക് പാര്‍ട്ടിയായി ലീഗിനെ എത്തിക്കാനുള്ള ശ്രമമാണ് ഇതെന്നും ട്രോളുണ്ട്.ഇങ്ങനെപോയാല്‍ നാളെ ഹിന്ദുക്കളും ക്രിസ്ത്യാനികളും പിന്നാലെ ഡിങ്കോയിസ്റ്റുകളും ഇത്തരം ആവശ്യങ്ങളുമായി മുന്നോട്ടു വന്നാല്‍ എന്തായിരിക്കും സ്ഥിതി എന്നതും ട്രോളന്മാര്‍ തുറന്നുകാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button