ശ്രീനഗര്‍ : കശ്മീരില്‍ തീവ്രവാദികള്‍ താലിബാന്‍ മാതൃകയില്‍ സ്‌കൂളുകളെ ലക്ഷ്യം വെച്ചതിന് പുറമെ ബാങ്കുകളെ തകര്‍ക്കാന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. കശ്മീരിലെ വിഘടനവാദികള്‍ പാക് പിന്തുണയോടെയാണ് പുതിയ തന്ത്രം പയറ്റുന്നത്.. ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും നേരേ ആക്രമണം നടത്താനാണ് ലഷ്‌കര്‍ ലക്ഷ്യമിടുന്നത്.
തെക്കന്‍ കശ്മീരില്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ലഷ്‌കറിന്റെ ഭീഷണി പോസ്റ്ററുകള്‍ നിരന്നു. ഹൂറിയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്നാണ് ഭീഷണി. അതിനിടയില്‍ ജമ്മു കശ്മീര്‍ ബാങ്കിന്റെ കുല്‍ഗാം ശാഖയില്‍ നിന്ന് രണ്ട് ലക്ഷം രൂപ ഭീകരര്‍ തട്ടിയെടുത്തു. രണ്ടു ദിവസം മുന്‍പ് മദ്ധ്യ കശ്മീരില്‍ ഒരു എ.ടി.എം അതേപടി ഭീകരര്‍ കടത്തിയിരുന്നു.
വിഘടനവാദികളുടെ ബന്ദ് ആഹ്വാനത്തിനു വിരുദ്ധമായി ജോലി ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരും അവരുടെ മേലധികാരികളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ലഷ്‌കര്‍ ജില്ലാ കമാന്‍ഡറുടെ പേരിലുള്ള പോസ്റ്ററുകള്‍ വ്യക്തമാക്കുന്നു. ആഹ്വാനം അനുസരിക്കാത്ത ജനങ്ങളെ വെറുതെ വിടില്ലെന്നും പോസ്റ്ററുകളില്‍ പറയുന്നുണ്ട്.അള്ളാഹുവിന്റെ അനുഗ്രഹത്തോടെ പുതിയ തന്ത്രം തങ്ങള്‍ സ്വീകരിക്കുകയാണെന്ന വാചകത്തോട് കൂടിയുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ സ്‌കൂളുകളെ താലിബാന്‍ മാതൃകയില്‍ വിഘടനവാദികള്‍ ലക്ഷ്യമിടുന്നതിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു . ഇതുവരെ ഇരുപതോളം സ്‌കൂളുകളാണ് അഗ്‌നിക്കിരയാക്കിയിട്ടുള്ളത് . ഇന്നലെ വടക്കന്‍ കശ്മീരിലെ താപ്പറില്‍ ഒരു പ്രൈമറി സ്‌കൂളും വിഘടനവാദികള്‍ തകര്‍ത്തു . ഇതോടെ താഴ്‌വരയില്‍ വിഘടനവാദികള്‍ തകര്‍ത്ത സ്‌കൂളുകളുടെ എണ്ണം ഇരുപത്തൊന്നായി .
Post Your Comments