ലണ്ടന്‍: ലോകത്ത് എവിടെ എത്തിയാലും പി.സി.ജോര്‍ജ് മറ്റാരുമല്ല, പി.സി.ജോര്‍ജ് തന്നെ. ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പി.സി തന്റേതായ വഴി കണ്ടെത്തിയിരിക്കും. പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജ് എന്ന് ഇംഗ്ലീഷില്‍ എഴുതിയ പേപ്പര്‍ കാറിന്റെ ചില്ലിലൊട്ടിച്ചാണ് ലണ്ടനില്‍ പി.സി.ജോര്‍ജിന്റെ യാത്ര. മലയാളികള്‍ മാത്രമല്ല, ചിലപ്പോള്‍ ബ്രിട്ടീഷുകാരും പി.സി.ആരാണെന്ന് ഇനി അറിഞ്ഞ് തുടങ്ങാന്‍ സാദ്ധ്യതയുണ്ട്.
പൂഞ്ഞാര്‍ ആശാന്‍ പി.സി.ജോര്‍ജ് എന്ന ഫേസ്ബുക്ക് പേജാണ് പി.സിയുടെ ലണ്ടന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 21നാണ് പി.സി ജോര്‍ജ് ലണ്ടനിലെത്തിയത്. ഒമ്പത് ദിവസം യു.കെ മലയാളികള്‍ക്കൊപ്പം ജനപക്ഷ ചിന്തകളും സംവാദങ്ങളുമായി കഴിയാനാണ് യാത്രയെന്നാണ് പി.സി പറഞ്ഞത്.
Post Your Comments