KeralaNews

തെരുവ് നായ ശല്യം :പ്രശ്ന പരിഹാരവുമായി കെ. ടി.ജലീൽ

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ തെരുവ് നായ ശല്യത്തിന് പരിഹാരം കാണാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീല്‍.മൂന്ന് വര്‍ഷത്തിനുള്ളില്‍ തെരുവ് നായകളെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു.നായകളെ കൊന്നൊടുക്കുന്നതിന് ചില നിയമതടസങ്ങളുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. മൂന്നര ലക്ഷത്തിലേറെ തെരുവുനായ്ക്കള്‍ കേരളത്തിലുണ്ട്. ഇവയെ നിയന്ത്രിക്കാന്‍ മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരും. സമയബന്ധിതമായി മാത്രമേ പരിഹാരം കാണാനാകൂ എന്നും അദ്ദേഹം പറയുകയുണ്ടായി.കൂടാതെ പട്ടി പിടുത്തക്കാരെ കിട്ടാനില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ഇതിനായി ഇതര സംസ്ഥാനക്കാരെ പരിഗണിക്കുന്നുണ്ടെന്നും കുടുംബശ്രീ മുഖേന ഇതിനായി പരിശീലനം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.തെരുവ് നായകളെ കൊല്ലുക തന്നെ വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പി.കെ ബഷീര്‍ എം.എല്‍.എ നിയമഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അക്രമകാരികളായ നായകളെ വേദനയില്ലാതെ കൊന്നൊടുക്കുന്നതിന് നിയമം അനവദിക്കുന്നുണ്ടെന്ന് പ്രതിപക്ഷം വാദിച്ചു.തെരുവുനായകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button