മധുര : പ്രസവ തീയതി അടുത്തിരിക്കുന്ന സ്ത്രീകള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പ്രസവ തീയതി അടുത്തിരിക്കുന്ന സ്ത്രീകള്‍ക്ക് പ്രസവത്തിന് ഒരാഴ്ച മുന്‍പ് തന്നെ ആശുപത്രിയില്‍ എത്തി അഡ്മിറ്റ് ആകണമെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ട് മൊബൈലിലേക്ക് എസ്എംഎസ് ലഭിക്കും. പ്രസവ സംബന്ധമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ വേണ്ടി സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്ന പ്രത്യേക പദ്ധതിയാണ് എസ്എംഎസ് അലര്‍ട്ടുകള്‍. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് പദ്ധതി ആദ്യമായി നടപ്പില്‍ വരുത്തിയിരിക്കുന്നത്.
എസ്എംഎസ് ലഭിച്ചവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരാഴ്ച മുന്‍പ് എത്തി അഡ്മിറ്റ് ആകാം. ഇവര്‍ക്ക് വേണ്ടത്ര വൈദ്യസഹായം ആശുപത്രിയില്‍ നിന്നും ലഭ്യമാക്കും. പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിക്കുന്ന സംഭവങ്ങള്‍ ഒഴിവാക്കാനും വൈദ്യസഹായം കൃത്യമായി എത്തിക്കാനും സാധിക്കുമെന്നും ഹെല്‍ത്ത് സെന്ററുകള്‍ പറയുന്നു. ഇതിനായി പ്രസവ തീയതി അടുത്തിരിക്കുന്ന സ്ത്രീകളെ ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ് കണ്ടെത്തുകയും അവരുടെ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുകയും ചെയ്യും. പ്രത്യേകിച്ച് ആദ്യത്തെ പ്രസവം സിസേറിയന്‍ ചെയ്തവരെയാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. നിലവില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഫോളിക് ആസിഡ് ഗുളികകള്‍, അയണ്‍ ഗുളികകള്‍, സാനിറ്ററി നാപ്ക്കിന്‍, ആംബുലന്‍സ് സര്‍വ്വീസ്, ഭക്ഷണം, അമ്മ ബേബി കെയര്‍ കിറ്റ് എന്നിവയും വിതരണം ചെയ്യുന്നുണ്ട്.
Post Your Comments