ജനിച്ച മാസത്തെ അടിസ്ഥാനപ്പെടുത്തി എല്ലാവര്‍ക്കും ഓരോ സോഡിയാക് സൈന്‍ ഉണ്ടായിരിക്കും. ആ സോഡിയാക് സൈന്‍ നിങ്ങളുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്താറുണ്ട്. സോഡിയാക് സൈന്‍ പ്രകാരം ഓരോരുത്തർക്ക് ചേരുന്ന ജോലികൾ, അവരുടെ സ്വഭാവ ഗുണങ്ങൾ, ജീവിത പങ്കാളിയെ പറ്റി അങ്ങനെ പലതും മനസിലാക്കൻ സാധിക്കും.
സോഡിയാക് സൈന്‍ പ്രകാരം ഓരോരുത്തര്‍ക്കും ചേരുന്ന, ഇവര്‍ വിജയിക്കാന്‍ സാധ്യതയുള്ള ജോലികളുമുണ്ട്. ഏരീസ്(മാര്‍ച്ച് 21-ഏപ്രില്‍19) സൈനിൽ ജനിച്ചവർക്ക് വ്യവസായം, പട്ടാളം, പൊലീസ് ഓഫീസര്‍, സുരക്ഷാവിഭാഗത്തില്‍ പെട്ട ജോലികള്‍ എന്നിവ ചേരും. ഇവര്‍ പൊതുവെ വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരാണ്.
ടോറസില്‍ (ഏപ്രില്‍ 20-മെയ് 20) പെടുന്നവര്‍ കഠിനാധ്വാനികളാണ്. ഇവര്‍ക്ക് അക്കൗണ്ടിങ്ങ്, അദ്ധ്യാപനം, എഞ്ചിനീറിംഗ്, നിയമം, ഷെഫ്, ഡിസൈനര്‍ തുടങ്ങിയ ജോലികള്‍ ചേരും. ജെമിനി (മെയ് 21-ജൂണ്‍ 20) വിഭാഗത്തില്‍ പെട്ടവര്‍ മറ്റൊരു ജെമിനി വിഭാഗത്തില്‍ പെട്ടയാളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കരിയറില്‍ കൂടുതല്‍ വിജയിക്കാന്‍ സഹായിക്കും. ടീച്ചര്‍, ആര്‍ക്കിടെക്‌റ്റ്, മഷീന്‍ ഓപ്പറേറ്റര്‍, സ്റ്റോക്ക് ബ്രോക്കര്‍ തുടങ്ങിയ ജോലികള്‍ ഇത്തരക്കാര്‍ക്ക് ചേരും.
ക്യാന്‍സര്‍(ജൂണ്‍ 21-ജൂലായ് 22) വിഭാഗത്തില്‍ പെട്ടവര്‍ എച്ച്‌ആര്‍, അഡ്വക്കേറ്റ്, ടീച്ചര്‍, സിഇഒ, പട്ടാളം തുടങ്ങിയ വിഭാഗത്തില്‍ പെട്ട ജോലികള്‍ ഏറെ ചേരും. ഒന്നില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു ചെയ്യാന്‍ സാധിയ്‌ക്കുന്നവരാണ് ഇവര്‍. ലിയോ(ജൂലായ്23-ആഗസ്‌റ്റ്22) വിഭാഗത്തില്‍ പെട്ടവര്‍ക്ക് സിഇഒ, ടൂര്‍ ഗൈഡ്, റിയര്‍ എസ്റ്റേറ്റ് ഏജന്റ്, ഇന്റീരിയര്‍ ഡിസൈനര്‍, ഫാഷന്‍ ഡിസൈനര്‍ തുടങ്ങിയ ജോലികള്‍ ഏറെ ചേരുന്നവയാണ്. വിര്‍ഗോ(ആഗസ്‌ത് 23-സെപ്‌റ്റംബര്‍22) വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഭാഷ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ മിടുക്കുണ്ടായിരിക്കും. എഡിറ്റര്‍, ടീച്ചര്‍, ടെക്‌നീഷ്യന്‍, സാഹിത്യം തുടങ്ങിയ മേഖലകള്‍ വഴങ്ങും.
ലിബ്ര(സെപ്‌റ്റംബര്‍ 23-ഒക്ടോബര്‍ 22) വിഭാഗത്തില്‍ പെട്ടവര്‍ നയതന്ത്രജ്ഞരായിരിക്കും. ഗ്രാഫിക് ഡിസൈനര്‍, ബ്യൂട്ടീഷന്‍, കൗണ്‍സിലര്‍, എച്ച്‌ആര്‍, വക്കീര്‍, ആര്‍ക്കിടെക്‌റ്റ്, റെഫറി, ഇടനിലക്കാരന്‍ തുടങ്ങിയ ജോലികള്‍ ചേരും.
സ്‌കോര്‍പിയോ (ഒക്ടോബര്‍23-നവംബര്‍ 22) വിഭാഗത്തിൽ പെടുന്നവര്‍ക്ക് ഡിറ്റക്ടീവ്, അഡ്വേക്കേറ്റ്, സര്‍ജന്‍, സയന്റിസ്റ്റ് തുടങ്ങിയ ജോലികള്‍ ചേരുന്നവയാണ്. സാജിറ്റേറിയസ് (നവംബര്‍23-ഡിസംബര്‍21) വിഭാഗത്തില്‍ പെട്ടവര്‍ എഡിറ്റര്‍, പിആര്‍, ട്രാവര്‍ ഏജന്റ്, മൃഗപരിശീലകന്‍ തുടങ്ങിയ നിലകളില്‍ ശോഭിക്കും. കാപ്രികോണ്‍ (ഡിസംബര്‍ 22-ജനുവരി19) വിഭാഗത്തില്‍ പെട്ടവര്‍ മാനേജര്‍, അഡ്‌മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ നിലകളില്‍ ശോഭിക്കും. അക്വേറിയന്‍സിന് (ജനുവരി20-ഫെബ്രുവരി18) ഡിസൈനര്‍, കര്‍ഷകന്‍, മ്യുസിഷന്‍ തുടങ്ങിയ ജോലികള്‍ ചേരും. പിസസ്(ഫെബ്രുവരി19-മാര്‍ച്ച്20) വിഭാഗത്തില്‍ പെട്ടവര്‍ ആര്‍ട്ടിസ്റ്റ്, നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ്, ആരോഗ്യസംബന്ധമായ മറ്റു ജോലികള്‍ എന്നിവയില്‍ വിജയിക്കും.
Post Your Comments