ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ രേഖകള്‍ മോഷ്ടിച്ചതിന്റെ പേരില്‍ പാക് ഹൈകമ്മിഷന്‍ ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ പിടിയില്‍. പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശം വച്ചതിനാണ് പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനായ മെഹമൂദ് അക്തര്‍ എന്നയാളെ പിടികൂടിയത്. ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്നുള്ള വിവരമനുസരിച്ച് ചാരപ്രവര്‍ത്തനത്തിന്റെ പേരിലാണ് മുപ്പത്തഞ്ചുകാരനായ മുഹമ്മദ് അക്തറിനെ അറസ്റ്റു ചെയ്തത്. സൈന്യവുമായി ബന്ധപ്പെട്ട രേഖകളാണ് ഇയാള്‍ മോഷ്ടിച്ചതെന്നാണ് വിവരം.
ഇപ്പോള്‍ മെഹമൂദ് ചാണക്യപുരി പോലീസ് സ്റ്റേഷനിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനോട് 11.30ന് നേരിട്ട് ഹാജരാകാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലും സമാനമായ വിധത്തില്‍ ചാരപ്പണി ഇന്‍റലിജന്‍സ് കണ്ടെത്തിയിരുന്നു. അന്ന് അഞ്ചു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
Post Your Comments