NewsInternational

ഓജോ ബോര്‍ഡ് സത്യമോ ? നിഗൂഡത കെട്ടഴിയുന്നില്ല :തമാശക്കുപോലും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

പ്രേതം ഉണ്ടോ ഇല്ലയോ എന്ന വാദം പോലെ തന്നെ ഏറെ സംശയവും കൗതുകവും ഉയര്‍ത്തുന്ന ഒന്നാണ് ‘ഓജോ ബോര്‍ഡ്’. ലോകം മുഴുവന്‍ നിരവധി അനുഭവ കഥകള്‍ ഓജോ ബോര്‍ഡിനെപ്പറ്റി പ്രചരിച്ചതോടെ പ്രേതം, ആത്മാവ് എന്നതു പോലെ ഏറെ ദുരൂഹതകള്‍ ഉണര്‍ത്തുന്ന ഒന്നായി മാറി ഇതും. തമാശയ്ക്കും, സത്യം അറയാനും വേണ്ടി ഓജോ ബോര്‍ഡ് പരീക്ഷിക്കുന്ന നിരവധിയാളുകളുണ്ട്. എന്നാല്‍ ഓജോ ബോര്‍ഡ് സത്യമാണോ എന്ന് പരീക്ഷിച്ചു നോക്കുന്നതിന് ഇതിനെക്കുറിച്ച് നിരീക്ഷണം നടത്തിയവര്‍ കണ്ടെത്തിയ ചില അനുഭവങ്ങള്‍ കേട്ടു നോക്കൂ.
അമേരിക്കയിലെ ഒരു വിദ്യാര്‍ത്ഥിക്കുണ്ടായ അനുഭവം ഇതാണ്. ഇയാളും സുഹൃത്തും ഓജോ ബോര്‍ഡ് കളിക്കുന്നതിനിടെ ‘നിങ്ങളില്‍ ഒരാളുടെ അച്ഛന്‍ മരിക്കും’ എന്ന സൂചന സംസാരിച്ചു കൊണ്ടിരുന്ന ആത്മാവ് നല്‍കി. ഭയന്ന അവര്‍ ഉടന്‍ തന്നെ കളി അവസാനിപ്പിച്ച് ബോര്‍ഡ് മാറ്റി വെച്ചു. ഇതിനു
കൃത്യം ഒരാഴ്ചയ്ക്ക് ശേഷം സുഹൃത്തിന്റെ അച്ഛന്‍ കാര്‍ ആക്‌സിഡന്റില്‍ കൊല്ലപ്പെട്ടു.
മത്താരി എന്ന സ്ത്രീ പറയുന്നത് സ്വന്തം വീടിനുള്ളില്‍ നടന്ന സംഭവമാണ്. അസാധാരണമായ പല സംഭവങ്ങളും വീട്ടില്‍ നടന്നപ്പോള്‍ ഇവര്‍ ഓജോ ബോര്‍ഡ് ഉപയോഗിക്കാം എന്ന തീരുമാനത്തില്‍ എത്തി. പക്ഷേ ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു അതെന്ന് അവര്‍ പറയുന്നു. പുറത്ത് നില്‍ക്കുന്ന ഒരാളെ സംസാരത്തിലൂടെ വീട്ടിനുള്ളിലേയ്ക്ക് പ്രവേശിപ്പിക്കുകയാണ് ഓജോ ബോര്‍ഡ് ചെയ്യുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഓജോ ബോര്‍ഡ് ഉപയോഗിച്ച ശേഷം വീട്ടില്‍ അസാധാരണ സംഭവങ്ങളുടെ പരമ്പരയായിരുന്നു. ഇതോടെ ഇവര്‍ ആ വീട് ഉപേക്ഷിച്ചു.
ലെനോ എന്ന വിദ്യാര്‍ത്ഥിനിയും ഓജോ ബോര്‍ഡില്‍ നിന്നുണ്ടായ അനുഭവം പറയുന്നു. ലെനോയും ഒരു കൂട്ടം സുഹൃത്തുക്കളും രാത്രി 10 മണിയോടെ ഓജോ കളിക്കാന്‍ ഇരുന്നു. കോയിന്‍ അനങ്ങി ആത്മാവിന്റെ സാന്നിധ്യം അറിഞ്ഞതു മാത്രമേ എല്ലാവര്‍ക്കും ഓര്‍മ്മയുള്ളൂ. കണ്ണ് ചിമ്മി തുറക്കുമ്പോള്‍ സ്വസ്ഥാനത്ത് തന്നെ എല്ലാവരും ഉണ്ട് എന്നാല്‍ സമയം രാവിലെ ഏഴു മണിയായിരുന്നു. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ഓര്‍ത്തെടുക്കാന്‍ കഴിയാത്ത വിധം അത്രയും മണിക്കൂറുകള്‍ എല്ലാവരും കടന്നു പോയി. ഭയം ഇല്ലാതെയാണ് കളിക്കാന്‍ ഇരുന്നതെന്നും ഇവര്‍ പറയുന്നു. ഇതു പോലെ നിരവധി അനുഭവങ്ങളാണ് ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഓജോ ബോര്‍ഡ് ഉപയോഗിച്ചവര്‍ പറയുന്നത്. ഇവര്‍ക്കെല്ലാം പറയാനുള്ളത് കൗതുകത്തിന് വേണ്ടി ഇത് ഉപയോഗിക്കാനുള്ള ശ്രമം ഒഴിവാക്കുക എന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button