ഇറ്റലിയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്നലെ രാത്രിയിലുണ്ടായ കനത്ത ഭൂകമ്പത്തിൽ ഇറ്റലിയിലെ ടെറര്‍ എന്ന പട്ടണം ഏറെക്കൂറെ പൂര്‍ണമായും തുടച്ച് നീക്കപ്പെട്ടു. സെന്‍ട്രല്‍ നോര്‍ത്തേണ്‍ ഇറ്റലിയിലെ തലസ്ഥാനമായ റോം അടക്കമുള്ള നഗരങ്ങളിൽ പ്രാദേശിക സമയം 7.10നാണ് ആദ്യത്തെ ഭൂകമ്പം ഉണ്ടായത്. ഓഗസ്റ്റ് 24ന് 300 പേരുടെ ജീവനെടുത്ത ഭൂകമ്പമുണ്ടാക്കി ഒരു മാസം തികയുന്നതിന് മുൻപെയാണ് ഇറ്റലി വീണ്ടും ഭൂകമ്പത്തിനിരയായിരിക്കുന്നത്.
രാത്രിയിലെ പെരുമഴയ്ക്കിടെയുണ്ടായ ഭൂകമ്പം മൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസപെട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.
റിച്ചര്‍ സ്കെയിലില്‍ 5.4 പോയിന്റ് വരെ രേഖപ്പെടുത്തിയ ഭൂകമ്പമാണ് ആദ്യമുണ്ടായത്. പിന്നീട് അധികം വൈകാതെ 6.0 പോയിന്റ് രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പമുണ്ടായിരുന്നു. റോമില്‍ നിന്നും 80 മൈല്‍ മാറിയുള്ള പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആദ്യ ഭൂകമ്പം കഴിഞ്ഞ് ഏകദേശം രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടായിരുന്നു രണ്ടാമത് ഭൂകമ്പമുണ്ടത്. കുലുക്കത്തെ തുടര്‍ന്ന് വിവിധ കെട്ടിടങ്ങള്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നടിഞ്ഞ നിലയിലാണ്. രണ്ടാമത്തെ ഭൂമികുലുക്കം 10 സെക്കന്‍ഡുകള്‍ നീണ്ട് നിന്നിരുന്നു. രണ്ട് ഭൂകമ്പങ്ങളുടെയും പ്രഭവകേന്ദ്രം വാനെറിന താഴ്വരയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍സെറാത, പെറുജിയ എന്നീ നഗരങ്ങള്‍ക്കിടയിലുള്ള പര്‍വത പ്രദേശമാണിത്.ഭൂകമ്പത്തെ തുടര്‍ന്ന് വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തകര്‍ന്ന് വീണ കെട്ടിടങ്ങള്‍ക്കിടയില്‍ ആളുകള്‍ പരുക്കേറ്റോ മരിച്ചോ കിടക്കുന്നുണ്ടോയെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പരിശോധനയും രക്ഷാപ്രവര്‍ത്തനങ്ങളും തുടരുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോമിന് വടക്ക് ഭാഗത്തുള്ള മോട്ടോര്‍വേയുടെ ഒരു ഭാഗം അടക്കേണ്ടി വന്നിട്ടുണ്ട്.
Post Your Comments