IndiaNews

ഭാര്യക്ക് നിരന്തരം ഫോണ്‍ കോളുകള്‍: സഹികെട്ട ഭര്‍ത്താവ് ഒടുവില്‍ ചെയ്തത് മറ്റു യുവതികള്‍ക്കും ഭര്‍ത്താക്കന്‍മാര്‍ക്കും പാഠമായി

ന്യൂഡല്‍ഹി : ജോലിചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും നിരന്തരമായി ഫോണ്‍കോളുകള്‍ വരുന്നുവെന്ന് കുറ്റപ്പെടുത്തി ഭര്‍ത്താവ് ഭാര്യയെ കാറിലിട്ട് കുത്തിക്കൊന്നു. ഡല്‍ഹി വനിതാ കമ്മിഷന്‍ കൗണ്‍സിലറായിരുന്ന മഞ്ജു എന്ന യുവതിയെയാണ് ഭര്‍ത്താവ് കാറിലിട്ട് കുത്തിക്കൊന്നത്. സംഭവത്തില്‍ ഭര്‍ത്താവ് മുകേഷി (60) നെ പോലീസ് അറസ്റ്റുചെയ്തു.

സംഭവ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. മഞ്ജുവിനെ ജോലിസ്ഥലത്തേയ്ക്ക് കാറില്‍ കൊണ്ടുവിടുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആഴത്തിലുള്ള ഒന്‍പത് കുത്തുകള്‍ മഞ്ജുവിന്റെ ശരീരത്തില്‍ കണ്ടെത്തി. മഞ്ജുവിന്റെ നിലവിളികേട്ട് സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിയെത്തിയെങ്കിലും മുകേഷ് കാറുമായി കടന്നുകളഞ്ഞു. തുടര്‍ന്ന് ട്രാഫിക് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
കുത്തേറ്റ് അബോധാവസ്ഥയിലായ മഞ്ജുവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Post Your Comments


Back to top button