NewsLife Style

മരണം അടുത്തെത്തിയോ ?അറിയാം

ജനിച്ചാല്‍ എല്ലാവർക്കും മരണം അനിവാര്യമാണ്. എത്രയൊക്കെ ധൈര്യശാലിയാണെന്ന് പറഞ്ഞാലും മരണത്തെ പേടിയുണ്ടാവും. ശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മരണമെന്ന സത്യത്തെ ഒഴിവാക്കാന്‍ പറ്റില്ല. ശകുനങ്ങളും മരണവും തമ്മിൽ ചില ബന്ധങ്ങളുണ്ട്.നമുക്ക് മുന്നില്‍ തെളിയുന്ന ചില ശകുനങ്ങള്‍ മരണത്തിന്റെ സൂചനകളായിരിക്കും. എന്നാല്‍ പലരും ഇതിനെ അത്ര കാര്യമായി എടുക്കാറില്ല എന്നതാണ് സത്യം.ചില ശകുനങ്ങൾ പലപ്പോഴും മരണത്തിന്റെ സൂചനകളായി മാറുന്നുണ്ട്.

പൂച്ചയും മരണവും തമ്മില്‍ വളരെ വലിയ ബന്ധമാണ് ഉള്ളത്. അര്‍ദ്ധരാത്രിയില്‍ പൂച്ചകളുടെ നിലവിളിയും ചലനവും മരണത്തെ വിളിച്ചു വരുത്തും. കാലങ്ങളായി രോഗശയ്യയില്‍ കിടക്കുന്ന പലര്‍ക്കും മരണമടുത്തു എന്നതിന്റെ സൂചനയായിരിക്കും ഇത്. കിടപ്പു മുറിയുടെ ജനലിനു വിപരീതമായി പ്രാവോ കാക്കയോ പറക്കുന്നുണ്ടെങ്കില്‍ അതും മരണലക്ഷണങ്ങളില്‍ പെടുന്നതാണ്. രോഗാവസ്ഥയില്‍ കിടക്കുന്നയാളുടെ അടുത്ത് പക്ഷി വന്നിരിയ്ക്കുന്നുണ്ടെങ്കിലും അത് മരണത്തിന്റെ മുന്നോടിയാണെന്ന് പറയാം.ഒരു കാക്ക ഒറ്റയ്‌ക്കോ അല്ലെങ്കില്‍ ആറ് കാക്കകള്‍ ഒരുമിച്ചോ ഉണ്ടെങ്കില്‍ അതും ദു:ശ്ശകുനമാണ് എന്നാണ് പറയുന്നത്. മരം കൊത്തിയോ വവ്വാലോ വീട്ടു പരിസരങ്ങളില്‍ സ്ഥിരമായി വരുന്നുണ്ടെങ്കിലും മരണലക്ഷണങ്ങളായി തന്നെ അതിനെ കണക്കാക്കാം.നിങ്ങളോടടുത്ത ആര്‍ക്കെങ്കിലും ഉടന്‍ മരണം സംഭവിക്കും എന്നതിന്റെ ലക്ഷണമാണ് പകല്‍ സമയങ്ങളില്‍ വീട്ടുപരിസരങ്ങളില്‍ മൂങ്ങയെ കാണുന്നത്.

നായകള്‍ക്ക് മരണത്തെ പെട്ടെന്ന് തിരിച്ചറിയാനാകും എന്നതാണ് സത്യം. നായ തറയില്‍ കിടന്ന് അസാധാരണമായ വിധം ദേഹം ചൊറിയുന്നതും രാത്രികാലങ്ങളിൽ വിളിക്കുന്നതുമെല്ലാം പലപ്പോഴും ആ വീട്ടിലാരുടെയെങ്കിലും മരണം അടുത്തെത്തി എന്നതിന്റെ സൂചനയാണ്.ആരും ഉപയോഗിക്കാതെ തന്നെ ഗ്ലാസ്സും പാത്രവും വീണുടയുന്നതും ഇത്തരം ലക്ഷണങ്ങളില്‍ പ്രധാനമാണ്. ചുമരിലിരുന്ന ചിത്രം തനിയേ വീടണുടയുക എന്നതും നിസ്സാരമായി തള്ളിക്കളയാവുന്ന പ്രശ്നമല്ല.സ്വപ്‌നത്തില്‍ പല്ല് കൊഴിയുന്നതും വെളുത്ത കുതിരയേയും അരയന്നത്തേയും സ്വപ്‌നം കാണുന്നതും മരണത്തിന്റെ സൂചനകള്‍ തന്നെയാണ്.മരണത്തെക്കുറിച്ചുള്ള സംസാരങ്ങള്‍ പലപ്പോഴും മരണത്തെ വിളിച്ചു വരുത്തും. കൂടാതെ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഇത്തരം സംസാരങ്ങള്‍ മരണത്തിന്റെ സൂചനകള്‍ തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button