ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് 12 ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുവെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച 12 ബബ്ബര്‍ ഭീകരരാണ് പഞ്ചാബിലെത്തിയതെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കുന്നു. സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതു നിമിഷവും ഒരു ആക്രമണം നടക്കാനാണ് സാധ്യത.
ഭീകരനെന്ന സംശയത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം സൈന്യം പിടികൂടിയ കമല്‍ദീപ് സിംഗിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. ബബ്ബര്‍ ഖല്‍സ ഭീകരര്‍ ഇതിനോടകം ഇന്ത്യയിലെത്തിയെന്നാണ് ഇയാള്‍ പറഞ്ഞത്.
ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച ഇവരുടെ പക്കല്‍ നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളുമുണ്ടെന്ന് കമല്‍ദീപ് സിംഗ് വെളിപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Post Your Comments