KeralaNews

ഭാഗപത്ര രജിസ്‌ട്രേഷൻ; ജനങ്ങൾക്ക് ആശ്വാസമേകി സർക്കാർ

തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുളള ഭാഗപത്രത്തിന്റെ രജിസ്ട്രേഷനായി കൂട്ടിയ നികുതി സര്‍ക്കാര്‍ പിന്‍വലിക്കും. നേരത്തെ ഈടാക്കിയിരുന്ന നികുതി തന്നെ ഇനിയും തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ വ്യക്തമാക്കി. ഭാഗപത്ര കൈമാറ്റത്തിനായി മൂന്നു ശതമാനം വര്‍ധനവ് ധനവകുപ്പു വരുത്തിയത് കഴിഞ്ഞ ബജറ്റ് അവതരണത്തിലായിരുന്നു. ഇതേ തുടർന്ന് വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു.

പക്ഷെ കൂട്ടിയ നികുതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് രജിസ്ട്രേഷന്‍ നല്ല രീതിയിൽ കുറയുകയും ചെയ്തു. പഴയ നികുതി നിരക്കു തുടരണോ അതോ ചെറിയ ഇളവു നല്‍കിയാല്‍ മതിയോ എന്ന കാര്യം സബ്ജക്‌ട് കമ്മിറ്റി തീരുമാനിക്കുമെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.
നികുതി വര്‍ധിപ്പിച്ചത് ഭാഗപത്രം, ധനനിശ്ചയം, ദാനം, ഒഴിമുറി എന്നിവയ്ക്കാണ്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രജിസ്ട്രേഷനുള്ള ഫീസ് നിരക്കിന്റെ പരിധി എടുത്തുകളഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പഴയനിരക്ക് പുന:സ്ഥാപിക്കുകയായിരുന്നു.

യു.ഡി.എഫ് ഭരണകാലത്തെ അതേ നിരക്ക് പുന:സ്ഥാപിക്കണമെന്നാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍, ഖജനാവിന്റെ നില പരുങ്ങലിലായതിനാല്‍ നികുതി വര്‍ധന മുഴുവനായും പിന്‍വലിക്കുന്നതില്‍ ധനമന്ത്രിക്ക് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ട്. നികുതി നിരക്ക് കുറയുന്നതോടെ ഭാഗപത്ര രജിസ്ട്രേഷന്‍ പൂര്‍വസ്ഥിതിയിലാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button