NewsInternational

ദമാമില്‍നിന്ന് മലയാളികള്‍ ഉള്‍പ്പെടുന്ന 1220 ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക്:

ദമാം: ദമാമില്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാതെ മാസങ്ങളോളം ദുരിതം അനുഭവിച്ച ഇന്ത്യക്കാരില്‍ 30 പേര്‍ നാളെ നാട്ടിലേക്കു മടങ്ങും.
ഇന്ത്യന്‍എംബസിയുടെ ഇടപെടലാണ് ഇവര്‍ക്ക് തുണയായത്.

ദമാമിലെ സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്വകാര്യ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജോലിചെയ്തിരുന്ന മലയാളികള്‍ ഉള്‍പ്പെടെ 1224 ഇന്ത്യക്കാരാണ് ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാന്‍ എംബസിയുടെ സഹായം തേടിയത്.

ഇതില്‍ 120 പേര്‍ക്കു നാട്ടിലേക്കു മടങ്ങാനുള്ള ഫൈനല്‍ എക്‌സിറ്റ് ലഭിച്ചതായി ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതില്‍ 30 പേരാണ് നാളെ രാവിലെ ദമാമില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്കു മടങ്ങുന്നത്.
ഡല്‍ഹിയില്‍ എത്തുന്ന തൊഴിലാളികളെ സ്വദേശത്തേക്കു എത്തിക്കുന്നതിനുള്ള നടപടികള്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തിട്ടുണ്ടെന്നു എംബസി അധികൃതര്‍ അറിയിച്ചു. ഫൈനല്‍ എക്‌സിറ്റ് ലഭിച്ച മറ്റു 77 പേര്‍ക്ക് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നാട്ടിലേക്കു മടങ്ങാമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button