ബെംഗളൂരു: ഇരുമ്പയിര് ഖനന അഴിമതി കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ വെറുതെവിട്ടു. യെദ്യൂരപ്പയുടെ രണ്ട് മക്കള്‍, മരുമകന്‍, ജെ.എസ്.ഡബ്ലിയു ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം മുഴുവന്‍ പേരെയും ബെഗളുരു സി.ബി.ഐ പ്രത്യേക കോടതി വെറുതെ വിട്ടത്. കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയാണ് കോടതി മുഴുവന്‍ പ്രതികളേയും കുറ്റവിമുക്തരാക്കിയത്.
2010ലാണ് കേസിനാസ്പദമായ ആരോപണം ഉയർന്നത്. ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പ്രേരണാ ട്രസ്റ്റിന് 40 കോടിയുടെ നേട്ടമുണ്ടായി എന്നതാണ് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു. ജെ.എസ്.ഡബ്ലിയു കമ്പനിയുമായി ബന്ധമുള്ള സൗത്ത് വെസ്റ്റ് മൈനിങ് കമ്പനിയില്‍ നിന്നാണ് പണം എത്തിയതെന്നും സി.ബി.ഐ കുറ്റ പത്രത്തിൽ പറയുന്നത്. 216 സാക്ഷികളെ വിസ്തരിച്ചതിന് ശേഷമാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. 2011 ല്‍ കേസുമായി ബന്ധപ്പെട്ട് ജയിലിലായ യെദ്യൂരപ്പ മൂന്ന് ആഴ്ചക്കകം ജാമ്യമെടുത്ത് പുറത്തിറങ്ങിയിരുന്നു. കര്‍ണാടക ബി.ജെ.പി അധ്യക്ഷനായ യെദ്യൂരപ്പയ്‌ക്കെതിരായ അഴിമതിക്കേസ് സി.ബി.ഐ കോടതി തള്ളിക്കളഞ്ഞത് ബിജെപി ക്കും, യെദ്യൂരപ്പക്കും വലിയ രാഷ്ട്രീയ നേട്ടമാണ് സംസ്ഥാനത്തുണ്ടാക്കുക.
Post Your Comments