NewsGulf

ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ നിരവധി ഒഴിവുകൾ

ഖത്തറിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിൽ 2690 ഒഴിവുകളാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്തിനു കീഴില്‍ 2016 – 17 വര്‍ഷത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്ന ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെക്കാണ് 2690 ഒഴിവുകള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലായാണ് ഒഴിവുകള്‍. നേഴ്സുമാര്‍, അലൈഡ് ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
അതേസമയം, അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലേക്ക് സ്വദേശികളെ മാത്രമായിരിക്കും പരിഗണിക്കുക. പ്രാഥമിക റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം പതിനയ്യായിരത്തോളം ഉദ്യോഗാര്‍ത്ഥികളുടെ ബയോഡേറ്റകൾ സ്വീകരിച്ചിരുന്നു.

അപേക്ഷകൾ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ വെബ്സൈറ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്. https://www.hamad.qa/…/J…/HR/Apply-Online/Pages/default.aspx ഈ ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button