NewsInternational

അക്തറിനെ വധിക്കാന്‍ ഇന്ത്യക്കാരും പാകിസ്ഥാനികളും ഒന്നിച്ചു

സോഷ്യല്‍ മീഡിയകളില്‍ വരുന്ന ചെറിയ തെറ്റുകള്‍ പോലും ട്രോളര്‍മാര്‍ വെറുതെ വിടില്ല. സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍, സാധാരണക്കാര്‍ അങ്ങനെ ആരുടെ തെറ്റായാലും ട്രോളര്‍മാര്‍ ഏറ്റെടുക്കും. കഴിഞ്ഞ ദിവസം പാക്കിസ്ഥാന്റെ മുന്‍ പേസ് ബോളര്‍ ഷുഹൈബ് അക്തറും ട്രോളര്‍മാരുടെ ശക്തി ശരിക്കും തിരിച്ചറിഞ്ഞു. ട്വീറ്റിലെ ഒരുകൂട്ടം മണ്ടത്തരങ്ങള്‍ ആഘോഷിക്കാന്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും ഒന്നിച്ചുവെന്നത് മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാനുള്ള മറ്റൊരു വിഷയവുമായി.
സെലിബ്രിറ്റികള്‍ ആകുമ്പോള്‍ ട്വീറ്റ് ചെയ്യുന്ന കാര്യങ്ങള്‍ രണ്ടുതവണ വായിച്ചില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. കൈവിട്ടുപോയ വാക്കുകള്‍ തിരിച്ചെടുക്കാന്‍ പിന്നെ ദൈവത്തിനു പോലും കഴിയില്ലെന്ന് ചുരുക്കം.

ഷുഹൈബ് അക്തര്‍ എന്താണ് ഈ ട്വീറ്റിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് ഒരാള്‍ക്കു പോലും  മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. മിക്കവരും തിരിച്ചും മറിച്ചും വായിച്ചു നോക്കി, രക്ഷയില്ല. ചിലര്‍ ഈ ട്വീറ്റ് റീപോസ്റ്റ് ചെയ്തു ആര്‍ക്കെങ്കിലും മനസ്സിലാക്കി തരാന്‍ സാധിക്കുമോ എന്നു ചോദിച്ചു. എന്നാല്‍ നിഘണ്ടുവില്‍ ഇല്ലാത്ത വാക്കുകള്‍ക്ക് എങ്ങനെ അര്‍ത്ഥം കണ്ടെത്തും.
എന്തൊക്കെയോ വലിയ കാര്യങ്ങളാണ് അക്തര്‍ പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ചിലര്‍ വിശ്വസിച്ചു. അക്തറിനെ ട്രോളാന്‍ ഏറ്റവും കൂടുതല്‍ ആവേശം കാണിച്ചത് ഇന്ത്യക്കാരാണ്. അവിടെ എഴുത്തും വായനയും പഠിപ്പിക്കുന്നില്ലെന്നും പഠിപ്പിക്കുന്നത് ഭീകരവാദം മാത്രമാണെന്നും ചിലര്‍ തരിച്ചടിച്ചു. ട്രോള്‍ വൈറലായതോടെ ട്വീറ്റ് പിന്‍വലിച്ചു മറ്റൊരു പോസ്റ്റുമായി അക്തര്‍ വീണ്ടുമെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button