ന്യൂഡല്‍ഹി● പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രകീര്‍ത്തിച്ച് തിരുവനന്തപുരം കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. മോദിയുടെ വ്യക്തിപരമായ കഴിവിനെ താന്‍ അംഗീകരിക്കുന്നു. ക്ഷീണമില്ലാതെ യാത്രകള്‍ ചെയ്യുന്നതിനും ജോലികള്‍ പുര്‍ത്തിയാക്കുന്നതിനും അദ്ദേഹത്തിനു പ്രത്യേകമായ കഴിവുണ്ട്. അദ്ദേഹത്തെ അംഗീകരിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഈ കഴിവിനെ അംഗീകരിച്ചേ മതിയാകൂവെന്നും ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു.
നിയന്ത്രണ രേഖ മറികടന്നു ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ അനുകൂലിക്കുന്നുവെന്ന് വ്യക്തമാക്കിയ തരൂര്‍ തിന്റെ വിഡിയോ തെളിവുകള്‍ സൈന്യം പുറത്ത് വിടണമെന്ന് കരുതുന്നില്ലെന്നും പറഞ്ഞു. എന്നാല്‍ എവിടെ വച്ചാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തുന്നത് കൊണ്ട് തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments