NewsInternational

ഗ്വാട്ടിമാലയിൽ മായൻ സംസ്കാരത്തിലേക്ക് മിഴിതുറക്കുന്ന കണ്ടെത്തലുകൾ!

ഗ്വാട്ടിമാലയില്‍ നിന്നും മായന്‍ സംസ്‌കാരകാലത്തിന്റെ തെളിവുകൾ കണ്ടെത്തി.മായൻ സംസ്ക്കാരത്തിന്റെ ബാക്കിപത്രമായ രണ്ടു കല്ലറകളാണ് കണ്ടെത്തിയിരിക്കുന്നത്.ഗ്വാട്ടിമാലയുടെ തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിയില്‍ നിന്നും 300 മൈല്‍ ദൂരെയുള്ള പ്രദേശത്താണ് മായന്മാരിലെ സര്‍പ്പരാജാക്കന്മാര്‍ എന്നറിയപ്പെട്ടിരുന്നവരുടെ കല്ലറ കണ്ടെത്തിയിരിക്കുന്നത്.

ഈ കല്ലറകള്‍ എഡി 650-700 കാലത്തേതാണെന്നാണ് കരുതപ്പെടുന്നത്.ഇതിലൊരു കല്ലറയിലുള്ളത് മധ്യവയസ്‌ക്കനായ ഒരാളുടെ ഭൗതികാവശിഷ്ടങ്ങളാണ്. അദ്ദേഹത്തിന്റെ പല്ലില്‍ രത്‌നം പതിപ്പിച്ച നിലയിലായതിനാല്‍ ഇത് മായന്‍ രാജാക്കളിലൊരാളായാണ് കരുതപ്പെടുന്നത്.കൂടാതെ കല്ലറയില്‍ നിന്നും ലിഖിതങ്ങളുള്ള മനുഷ്യന്റെ കാലിലെ വലിയ അസ്ഥിയും കണ്ടെത്തിയിട്ടുണ്ട്. രണ്ടു കോളങ്ങളിലായാണ് ലിഖിതങ്ങൾ ആലേഖനം ചെയ്തിട്ടുള്ളത്.എന്നാല്‍ ഇതില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് മനസിലാക്കാന്‍ പുരാവസ്തു ഗവേഷകര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.ഇതിനു പുറമേ രത്‌നങ്ങളും മനുഷ്യന്റെ അസ്ഥികളും കളിമണ്‍ രൂപങ്ങളും ഓടുകൊണ്ടുള്ള ശില്‍പങ്ങളും കല്ലറയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

രണ്ട് വലിയ മുറികളുള്ള മറ്റൊരു പിരമിഡില്‍ നിന്നാണ് രണ്ടാമത്തെ കല്ലറ കണ്ടെത്തിയിരിക്കുന്നത്.ഇതു നേരത്തെ കൊട്ടാരത്തിലെ മുറികളായിരുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം. ഇതില്‍ നിന്നാണ് സര്‍പ്പരാജാവിന്റെ പേരെഴുതിയ നെക്‌ലസ് ലഭിച്ചത്.കാനുല്‍ വംശത്തിലെ പ്രസിദ്ധ രാജാവായ യുക്‌നൂം ഉടി ചാന്റെ പേരാണ് എഴുതിയിരിക്കുന്നത്. ഈ നെക്‌ലേസ് മായന്‍ രാജാക്കന്മാരിലെ സുപ്രധാന അധികാര ചിഹ്നമായാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button