NewsInternational

അമേരിക്കന്‍ എഴുത്തുകാരനു മാന്‍ ബുക്കര്‍ പുരസ്കാരം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക് ഇത്തവണത്തെ മാന്‍ ബുക്കര്‍ പുരസ്കാരം ലഭിച്ചു. ദ് സെല്ലൗട്ട്’ എന്ന ആക്ഷേപഹാസ്യ കൃതിയാണ് ബീറ്റിയെ ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും വലിയ രാജ്യാന്തരപുരസ്കാരത്തിന് അര്‍ഹനാക്കിയത്.

അമേരിക്കയില്‍ ഇന്നും തുടരുന്ന വര്‍ണവിവേചനത്തോടുള്ള അതിരൂക്ഷമായ പ്രതികാരമാണ് ദ് സെല്ലൗട്ട്. ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ അമേരിക്കന്‍ എഴുത്തുകാരന്‍ എന്ന ബഹുമതി കൂടി ഇതിലൂടെ പോള്‍ ബീറ്റി സ്വന്തമാക്കി. ലണ്ടനിലെ ഗില്‍ഡ്ഹാളില്‍ നടന്ന ചടങ്ങില്‍ ചാള്‍സ് രാജകുമാരന്റെ പത്നി കാമില അന്‍പതിനായിരം പൗണ്ടിന്റെ പുരസ്കാരം ബീറ്റിക്ക് സമ്മാനിച്ചു.

shortlink

Post Your Comments


Back to top button