റിയോ- ബ്രസീൽ ഫുട്ബോൾ ഇതിഹാസ താരം കാർലോസ് ആൽബർട്ടോ (72) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. റിയോ ഡി ജനീറോയിൽ ആയിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ സാന്റോസാണ് മരണവിവരം പുറത്തുവിട്ടത്. 1970ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിന്‍റെ നായകനായിരുന്നു ഈ പ്രതിരോധനിര താരം. ഫൈനലിൽ ഇറ്റലിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് കാർലോസ് ആൽബർട്ടോ നേതൃത്വം നൽകിയ ടീം കിരീടം നേടിയത്. ഫൈനലിൽ ആൽബർട്ടോ നേടിയ ഗോൾ, ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു. ബ്രസീലിനായി 53 മൽസരങ്ങളിനായി കളത്തിലിറങ്ങി. 1962 മുതൽ 1982 വരെ നീണ്ട കരിയറിൽ സാന്റോസ്, ഫ്ലുമിനെൻസ്, ഫ്ലമെൻഗോ, ന്യൂയോർക്ക് കോസ്മോസ് തുടങ്ങിയ ക്ലബ്ബുകൾക്കായും കാർലോസ് മത്സരിച്ചിട്ടുണ്ട്.
Post Your Comments