കൊച്ചി:ട്രോളിങ് നിരോധനം 90 ദിവസമാക്കുക,കടല്‍ അവകാശം സംരക്ഷിക്കുക, ബോട്ടുകള്‍ ചെറുമത്സ്യങ്ങളെ പിടിക്കുന്നത് അവസാനിപ്പിക്കുക,പെലാജിക് വല ഉപയോഗം തടയുക,തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മത്സ്യ തൊഴിലാളികള്‍ കടല്‍ ഹര്‍ത്താല്‍ ആചരിക്കുന്നു.
മത്സ്യതൊഴിലാളി മേഖല സംയുക്ത സമരസമിതിയാണു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുനമ്പം, ഞാറയ്ക്കല്‍, ആറാട്ടുവഴി, നായരമ്പലം, പുത്തന്‍കടപ്പുറം എന്നിവിടങ്ങളില്‍ പ്രതിഷേധ ജാഥകള്‍ നടന്നു.ജില്ലയില്‍ തൊഴിലാളികള്‍ കടലില്‍ പോകാതെ പ്രതിഷേധിച്ചു. വൈപ്പിനില്‍ പ്രതീകാത്മക പെലാജിക് ബോട്ടും വലയും കത്തിച്ചു.
Post Your Comments