IndiaNews

കുടുംബാധിപത്യത്തിന്‍റെ വടംവലികള്‍ക്കിടെ എസ്പിയിലെ തര്‍ക്കം തത്കാലം കെട്ടടങ്ങിയേക്കും!

ലഖ്‌നൗ: യു പി തർക്കം ഒത്തുതീർപ്പിലേക്ക്. സമാജ് വാദി പാര്‍ട്ടിയില്‍ അഖിലേഷ് യാദവും ശിവ്പാല്‍ യാദവും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചനകള്‍. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ശിവ്പാല്‍ യാദവിനെയും മറ്റ് മൂന്ന് മന്ത്രിമാരേയും അഖിലേഷ് തിരിച്ചെടുക്കുമെന്നാണ് സൂചന. ഇവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അഖിലേഷ് യാദവ് ഗവര്‍ണര്‍ രാം നായിക്കിന് കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തിരിച്ചെടുത്താൽ നാലുപേരും വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതായി വരും. എന്നാൽ അഖിലേഷ് യാദവ് തര്‍ക്ക പരിഹാരത്തിനായി മുലായം സിങുമായി കൂടിക്കാഴ്ച നടത്തുകയാണ്. ശിവ്പാല്‍ യാദവവും ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. തര്‍ക്കപരിഹാരത്തിനായി അഖിലേഷ് യാദവ് തിങ്കളാഴ്ച രാത്രി മുലായം സിങുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചർച്ചകൾ ഇന്നും തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button