KeralaNews

ദോഹ-കൊച്ചി വിമാനത്തിന്റെ കണ്ണുംപൂട്ടി ലാന്‍ഡിംഗ് കൊച്ചിയിലിറക്കേണ്ട വിമാനം ഇറങ്ങിയത് തിരുവനന്തപുരത്ത്

ന്യൂഡല്‍ഹി: കണ്ണും പൂട്ടി ലാന്‍ഡ് ചെയ്യിപ്പിക്കുക. അതും ആറു ശ്രമവും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഏഴാം തവണ. ജെറ്റ് എയര്‍വെയ്‌സിന്റെ ദോഹയില്‍നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് ബോയിങ് 737 വിമാനത്തിന്റെ അപകടകരമായ ലാന്‍ഡിംഗ് വിവരം ഇപ്പോഴാണ് പുറത്ത് വന്നത്. അതായത് സംഭവം നടന്നിട്ട് ഒരു വര്‍ഷത്തിനു ശേഷം.
2015 ഓഗസ്റ്റ് 17 നുണ്ടായ സംഭവം ഇപ്പോഴാണ് പുറത്തായത്. നെടുമ്പോശേരി വിമാനത്താവളത്തില്‍ ഇറക്കേണ്ട വിമാനമാണ് ഏഴാംവട്ടം രണ്ടും കല്‍പ്പിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.

വ്യോമയാന മേഖലയില്‍ അപൂര്‍വമായ സംഭവമാണിത്. സംഭവത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കാന്‍ വിമാനത്തിന്റെ കോക്പിറ്റില്‍നിന്നുള്ള വോയ്‌സ് റെക്കോര്‍ഡറിലെ ശബ്ദവും റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്. റണ്‍വേ എവിടെയാണെന്ന് കാണാമോ എന്ന് ഒന്നാം ഓഫിസര്‍ ചോദിക്കുമ്പോള്‍, കണ്ണടച്ച് ഇറക്കാന്‍ പോകുന്നെന്നാണ് പൈലറ്റിന്റെ മറുപടി.
വന്‍ അപകടം വരുത്തിവയ്ക്കാവുന്ന നീക്കം എന്നാണ് ഡിജിസിഎ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button