കണ്ണൂര്‍: ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന വിദ്യാർത്ഥിയുടെ പരാതിയിൽ വികാരി അറസ്റ്റിൽ.കണ്ണൂര്‍ ജില്ലയിലെ ഒരു സെമിനാരിയിലെ റെക്ടറായിരുന്ന ഫാ. ജയിംസ് തെക്കേമുറിയാണ് അറസ്റ്റിലായത്. 16-ആം വയസില്‍ സെമിനാരിയിലെത്തിയ ബാലനാണ് ജയിംസിനെതിരെ പരാതി നല്‍കിയത്. ബംഗളൂരുവില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്ത വൈദികനിപ്പോള്‍ കണ്ണൂരിലെ ഒരു ജയിലില്‍ കഴിയുകയാണ്.മൂന്നാം വര്‍ഷമാണ് ഇയാള്‍ ബാലനെ ലൈംഗികവേഴ്ചകള്‍ക്കു വിധേയനാക്കിയതെന്നു പരാതിയില്‍ പറയുന്നു.
ആദ്യമൊക്കെ എതിർപ്പ് പ്രകടിപ്പിച്ച ബാലനെ ഇയാൾ മാനസികമായി പീഡിപ്പിച്ചു.സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ബാലന് ഇത് പഠനത്തേയും ജീവിതത്തേയും ബാധിച്ചതോടെ വൈദികന്റെ വൈകൃതങ്ങള്‍ക്ക് വഴങ്ങേണ്ടിവന്നുവെന്നാണു പരാതിയിൽ പറയുന്നത്.റാഞ്ചിയിലെ മേജർ സെമിനാരിയിൽ പഠനത്തിനായി പോയപ്പോൾ ട്രെയിനിൽ വെച്ചും പീഡനത്തിന് ഇരയാക്കിയെന്നു പറയുന്നു. പിന്നീട് അവധിക്കു നാട്ടിലെത്തിയ വിദ്യാർത്ഥിയെ വീണ്ടും പീഡനത്തിന് വിധേയനാക്കാൻ മുതിർന്നപ്പോൾ വിദ്യാർത്ഥി എതിർക്കുകയും സഭ നേതൃത്വത്തിന് പരാതി കൊടുക്കുകയുമായിരുന്നു.
പരാതി സത്യമാണെന്നു മനസിലാക്കിയ സഭാകോടതി ഇയാളെ റെക്ടര്‍ സ്ഥാനത്തു നിന്നു നീക്കി. ഇതിന്റെ പ്രതികാരമായി മറ്റൊരു വിദ്യാര്‍ത്ഥിയുടെ സഹായത്തോടെ വേറൊരു സ്ഥലത്തെത്തിച്ചു ക്രൂരമായി പീഡിപ്പിച്ചുവെന്നും മറ്റൊരാളുമായി ലൈംഗികവൈകൃതത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു.പിന്നീട് വിദ്യാർത്ഥിയെ മർദ്ദിച്ചു ഭീഷണിപ്പെടുത്തി ഇമെയിലും പാസ്‌വേഡും വാങ്ങുകയും ക്യാമറയിൽ പകർത്തിയതെല്ലാം യു ട്യൂബിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മറ്റു രണ്ടു പുരോഹതന്മാർക്കെതിരെയും പരാതി എഴുതി വാങ്ങി.
ഫാദര്‍ ജെയിംസ് തെക്കേമുറിയുടെ അസിസ്റ്റന്റിനും ജെയിംസിന് വിരോധമുള്ള മറ്റൊരു പുരോഹിതനുമെതിരെ ബലപ്രയോഗത്തിലൂടെ എഴുതി വാങ്ങിയ പരാതിയില്‍ കുട്ടി ചെയ്തുവെന്ന നിലയിലുള്ള കുറ്റസമ്മതങ്ങളുമുണ്ടായിരുന്നു.മലയാളികളുടെ ഇടപെടലിലൂടെയാണു പീഡനത്തിനിരയായ ബാലനെ റാഞ്ചിയില്‍ നിന്ന് കേരളത്തിലെത്തിച്ചത്. ഇക്കാര്യം കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നായിരുന്നു വൈദികനെതിരെ കേസെടുത്തത്.
Post Your Comments