ക്വറ്റ: ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റയില്‍ നടന്ന ഭീകരാക്രമണത്തോടെ പാകിസ്ഥാന് ഭീകരര്‍ ശത്രുക്കളാകുന്നു. ക്വറ്റയിലെ പൊലീസ് ട്രെയിനിങ് അക്കാദമിയിലുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് ഞെട്ടിയിരിക്കുകയാണ്. പോറ്റി വളര്‍ത്തിയ ഭീകരര്‍ പാകിസ്ഥാനെ തന്നെ തിരിഞ്ഞു കൊത്തിയെന്നു പറഞ്ഞാല്‍ മതിയല്ലോ..
മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അറുപതുപേരുടെ ജീവനാണ് എടുത്തത്. വന്‍ ആയുധങ്ങളും ചാവേര്‍ ബോംബുകള്‍ സ്ഥാപിച്ച വസ്ത്രങ്ങളും ധരിച്ച ഭീകരര്‍ തിങ്കളാഴ്ച അര്‍ധരാത്രിയാണ് ആക്രമണം അഴിച്ചുവിട്ടത്. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. ആക്രമണം നടന്നു 30 മിനിറ്റിനുശേഷമാണ് തിരിച്ചടിക്കാന്‍ പാക്കിസ്ഥാന് പൊലീസ് എത്തിയതെന്നാണ് വിവരം.
പാകിസ്ഥാന് ഇങ്ങനെയൊരു ആക്രമണം പ്രതീക്ഷിച്ചതല്ല. ഭീകരര്‍ കെട്ടിടത്തിനകത്ത് നുഴഞ്ഞു കയറുമ്പോള്‍ 700ഓളം പൊലീസ് കേഡറ്റ്സും ട്രെയിനികളും അവരുടെ പരിശീലകരുമാണ് അക്കാദമിക്കുള്ളില്‍ ഉണ്ടായിരുന്നത്. നാല് മണിക്കൂറോളം ആക്രമണം നീണ്ടുനിന്നു.
ആക്രമണം നടത്തുന്നതിനിടെ ഭീകരര്‍ അവരെ നിയന്ത്രിച്ചിരുന്നവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണം നടത്തിയ മൂന്നു ഭീകരരുടെയും ചിത്രങ്ങള്‍ പുറത്തുവിട്ടാണ് ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഐഎസ് അവകാശപ്പെട്ടത്.
Post Your Comments