
റിയാദ്: സൗദിയില്‍ വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനെ കുറിച്ച് ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും . ഇതിനെ കുറിച്ചു ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് പഠനം നടത്തണമെന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തോട് ശൂറാ കൗണ്‍സില്‍ അംഗം ഡോ.സുല്‍ത്താന്‍ അല്‍ സുല്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്
മാറിയ ചില സാഹചര്യത്തില്‍ വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസെന്‍സ് അനുവദിക്കണമെന്നാവശ്യം ശക്തിപ്പെടുന്നതു കണക്കിലെടുത്താണ് ഇക്കാര്യം ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നത്.
പല സ്വദേശി കുടുംബംഗങ്ങളും ഡ്രൈവറുടെ അഭാവം മൂലം യാത്ര ചെയ്യാന്‍ പ്രയാസപ്പെടുന്നുണ്ടെന്നും , നിരവധി വനിതകള്‍ക്കു സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചിട്ടും യാത്രാപ്രതിസന്ധി മൂലം ഇവര്‍ ജോലി ചെയ്യാന്‍ കൂട്ടാക്കുന്നില്ലെന്നും കാണിച്ചാണ് വനിതകള്‍ക്കും ഡ്രൈവിംലൈസന്‍സ് അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
വിധവകള്‍, വിവാഹമോചിതര്‍ തുടങ്ങിയ വനിതകള്‍ക്കു അന്യ രാജ്യക്കാരായ ഡ്രൈവര്‍മാരെ കൊണ്ടുവന്നു ജോലിക്കു വെക്കുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടും ഡോ.സുല്‍ത്താന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസെന്‍സ് നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്.
രാജ്യത്തു പത്ത് ലക്ഷത്തിലധികം ഹൗസ് ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. മാസം തോറും 100 കോടി റിയാലെങ്കിലും ഇവര്‍ സ്വന്തം നാടുകളിലേക്കു അയക്കുന്നതായാണ് കണക്ക്.
സ്വദേശി വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതോടെ ഈ തുക രാജ്യത്തുതന്നെ ചിലവഴിക്കപെടുന്ന സാഹചര്യമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
Post Your Comments