
തിരുവനന്തപുരം● പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു ഫോണിലൂടെ വധഭീഷണിയെത്തിയതു ബ്രിട്ടണിൽനിന്നാണെന്ന് ഹൈടെക്ക് സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഡോൺ രവി പൂജാരിയുടേതെന്ന പേരിൽ ഭീഷണി സന്ദേശം വന്ന +447440190035 എന്ന മൊബൈൽ നമ്പറിന്റെ ഉടമയെ ഇന്റർപോൾ മുഖേന ബ്രിട്ടീഷ് പോലീസുമായി ബന്ധപ്പെട്ട് കണ്ടെത്താൻ ഹൈടെക്ക് സെൽ ശ്രമം തുടങ്ങിയിട്ടുണ്ട്.
സംഭവത്തിൽ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ കേസെടുത്തു. ഹൈടെക്ക് സെല്ലും സൈബർ പോലീസും ചേർന്നാകും അന്വേഷണം നടത്തുക. ചന്ദ്രബോസ് വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന നിസാമിനെക്കുറിച്ചു മോശമായി സംസാരിച്ചാൽ താങ്കളെയോ കുടുംബത്തിൽ ഒരാളെയോ വധിക്കുമെന്നായിരുന്നു രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ച ഭീഷണി സന്ദേശം.
Post Your Comments