NewsIndia

ഐഎന്‍എസ് വിരാടിനോട് ഇന്ത്യന്‍ നേവി വിടപറയുന്നു.

ന്യൂഡൽഹി: 55 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാടിനോട് ഇന്ത്യൻ നേവി വിടപറയുന്നു.ലോകത്തുതന്നെ ഏറ്റവും പഴക്കമേറിയ യുദ്ധക്കപ്പലുകളില്‍ ഒന്നായ ഐ എൻ എസ് ഇന്ത്യന്‍ സൈനിക ശക്തിയുടെ തന്നെ അഭിവാജ്യ ഘടകങ്ങളിൽ ഒന്നായിരുന്നു.

എറണാകുളം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍വെച്ചായിരുന്നു നേവി ഉദ്യോഗസ്ഥരുടെയും സൈനികരുടെയും നേതൃത്വത്തില്‍ ഒടുവിലത്തെ യാത്ര സംഘടിപ്പിച്ചത്. സതേണ്‍ നേവല്‍ കമാന്റ് റിയര്‍ അഡ്മിറല്‍ നട്കര്‍ണിയാണ് യാത്രയയപ്പിന് നേതൃത്വം നൽകിയത്.പോര്‍ട്ട് സിറ്റിയില്‍ ആചാരപരമായ വിടപറയല്‍ നല്‍കിയ കപ്പല്‍ ഡികമ്മീഷന്‍ ചെയ്യും.ആന്ധ്രാ സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ പകാരം ഡികമ്മീഷന്‍ ചെയ്തശേഷം നേവി കപ്പല്‍ ആന്ധ്രയ്ക്ക് കൈമാറും. ഡി കമ്മീഷനുശേഷം ഇത് ടൂറിസം മേഖലയില്‍ ഉപയോഗിക്കാനാണ് ആന്ധ്രാ സര്‍ക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ലോകത്തുതന്നെ ഏറ്റവുമധികം പഴക്കം ചെന്ന യുദ്ധക്കപ്പലായ ഐ എൻ എസ് ഭാവിയില്‍ ടൂറിസം മേഖലയില്‍ പുതിയ മുതല്‍ക്കൂട്ടാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തൽ

shortlink

Post Your Comments


Back to top button