IndiaNews

അതിര്‍ത്തിയിലെ പാക് വെടിവയ്പ്പില്‍ എട്ടു വയസുകാരന്‍റെ ജീവന്‍ പൊലിഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീർ അതിര്‍ത്തിയിലെ പാക് സംഘര്‍ഷത്തില്‍ എട്ട് വയസുകാരൻ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കനചക്ക് സെക്ടറിലാണ് അപകടം നടന്നത്. ആര്‍ എസ് പുര സെക്ടറില്‍ ഇന്ന് പുലര്‍ച്ചെ നടന്ന പാക് വെടിവെപ്പില്‍ ഒരു ബി എസ് എഫ് ജവാനും മരിച്ചിരുന്നു. ആക്രമണത്തില്‍ മറ്റൊരു ബി എസ് എഫ് ജവാന് പരിക്കേറ്റിട്ടുണ്ട്. പാകിസ്ഥാൻ ഇന്നലെ രാത്രി രണ്ടു തവണയാണ് മോര്‍ട്ടാര്‍ ഷെല്ലുകൾ അടക്കം ഉപയോഗിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.

പാക് ഷെല്ലിംഗിൽ മനുഷ്യർക്ക് പുറമെ നിരവധി വളർത്ത് മൃഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്. 30 മൃഗങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയും 100 എണ്ണത്തിന് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി തുടങ്ങിയ പാക് വെടിവെപ്പ് ഇന്നും തുടരുകയാണ്. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button