Kerala

ആദിവാസി ഫണ്ട് വിനിയോഗം: നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്‌

തിരുവനന്തപുരം● ആദിവാസി ഫണ്ട് വിനിയോഗത്തെപ്പറ്റി ജ്യുഡീഷ്യൽ അന്വേഷണം വേണം, ആദിവാസി സമൂഹത്തെ അപമാനിച്ച മന്ത്രി എ.കെ ബാലനെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പട്ടികജാതി മോർച്ച നിയമസഭയിലേക്ക് നടത്തിയ മാർച്ച് നടത്തി.

മാർച്ചിന് നേരേ പോലീസ് അതിക്രമം, പ്രവർത്തകർക്ക് നേരെ പോലീസ് ജലപ്പീരങ്കി പ്രയോഗിച്ചു.
പട്ടികജാതി മോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മുട്ടത്തറ, സംസ്ഥാന സെക്രട്ടറി അഡ്വ.സ്വപ്നജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി കെ.പ്രദീപ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ഷിബു കോട്ടുക്കൽ തുടങ്ങിയ നേതാക്കൾക്കും നിരവധി പ്രാവർത്തകർക്കും പരിക്കേറ്റു. ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി.മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

പട്ടികജാതി മോർച്ച സംസ്ഥാനാധ്യക്ഷൻ അഡ്വ. പി.സുധീർ, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോക്ടർ പി.പി.വാവ, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി

shortlink

Post Your Comments


Back to top button