ചേർത്തല: കണ്ടമംഗലം രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ ശ്രീകോവില്‍ ശിവക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ചു ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധന യുവതികള്‍ക്ക് മംഗല്യഭാഗ്യം. അഞ്ച് യുവതികളുടെ വിവാഹമാണ് സമിതി നടത്തുന്നത്. 2017 ജനുവരി 10 മുതല്‍ 19 വരെയാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക. നടത്തിപ്പിനായി 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
ഭാരവാഹികളായി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി (മുഖ്യ രക്ഷാധികാരി), മന്ത്രി പി. തിലോത്തമന്, കെ.സി. വേണുഗോപാല്‍ എംപി, എ.എം. ആരീഫ് എംഎല്‍എ, കെ.കെ. മഹേശന്, ജി. വേണുഗോപാല്‍, മെര്ളിന് സുരേഷ്, കെ.ആര്. രാജേന്ദ്രപ്രസാദ് (രക്ഷാധികാരികള്‍), കെ.പി. നടരാജന് (ചെയര്മാന്), പി.ഡി. ഗഗാറിന് (വര്‍ക്കിങ് ചെയര്മാന്), പി. രാമചന്ദ്രന് കൈപ്പാരിശ്ശേരില്‍ (ജനറല്‍ കണ്‍വീനര്‍), രാജീവ് ആലുങ്കല്‍, കെ. പുരുഷന് മാന്തറ, ശ്രീകുമാര്‍ ആരതി, പി.കെ. ഷണ്മുഖന്, സജീവ് ലാല്‍, ആര്. പൊന്നപ്പന്, കെ. വിശ്വംഭരന് (വൈസ് ചെയര്മാന്മാര്), ബി. പ്രസാദ് ഒതേകാട് (പിആര്‍ഒ), പി.കെ. രാജപ്പന് (ഖജാന്‍ജി), വി.പി. ഗൗതമന്, കെ. ഷാജി (കണ്‍വീനര്‍മാര്‍), ടി. ബിനു, പ്രസൂണ്‍ പ്രസാദ് (സോഷ്യല്‍ മീഡിയ), ശോഭിനി ചങ്കരന്കാട്ട്, ചന്ദ്രികാംബ (വനിത കമ്മറ്റി), സുരേഷ് മാമ്പറമ്പില്‍, എ.എസ് ലൈജു (മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.
Post Your Comments