വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം ശേഷിക്കെ അമേരിക്കയിലെ ഇന്ത്യക്കാരുടെ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി ട്രംപിന്റെ മകളും വ്യവസായിയുമായ ഇവാന്‍ക ദീപാവലിയാഘോഷത്തില്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പില്‍ വോട്ടുചാഞ്ചാട്ടമുള്ള വെര്‍ജീനിയയിലെ രാജധാനി അമ്പലത്തിലാണ് ഇവാന്‍കയുടെ ആഘോഷം.പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ കുടുംബാംഗം ഹൈന്ദവ ആരാധനാലയം സന്ദര്‍ശിക്കുന്നത് ഇതാദ്യമായാണ്. ട്രംപിന്റെ അനുയായികള്‍ വെളുത്തവര്‍ഗക്കാര്‍ മാത്രമാണെന്ന സങ്കൽപ്പം പൊളിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് ട്രംപ് വിഭാഗത്തിന്റെ കണക്കുകൂട്ടല്‍.
Post Your Comments