ജമ്മു:അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് സൈനിക വിന്യാസം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ഗൗരവമായാണ് കാണുന്നത്. ഏത് സാഹചര്യവും നേരിടാന്‍ ജവാന്മാര്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിര്‍ത്തിയില്‍ കഴിഞ്ഞ 24 മണിക്കൂറായുള്ള ശാന്തത താല്‍ക്കാലികമാണെന്നും സാഹചര്യം എപ്പോള്‍ വേണമെങ്കിലും മാറാമെന്നും അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) വ്യക്തമാക്കി.
പാകിസ്ഥാന്‍ വെടിനിറുത്തല്‍ ലംഘിച്ചാല്‍ തിരിച്ചടി ഉറപ്പാണ്. ഇന്ത്യയുടെ ഏതെങ്കിലും ജവാനെ ലക്ഷ്യമിട്ടാല്‍ പാകിസ്ഥാന്‍ അതിന് കനത്ത വില നല്‍കേണ്ടി വരും- അരുണ്‍ കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.പാകിസ്ഥാന്റെ വെടിവയ്പില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഗുര്‍ണാം സിംഗിന്റെ മൃതദേഹത്തില്‍ അരുണ്‍ കുമാറും മറ്റ് ഉദ്യോഗസ്ഥരും പുഷ്പചക്രം സമര്‍പ്പിച്ചു.
വെള്ളിയാഴ്ച ഉണ്ടായ പാക് വെടിവയ്പിലാണ് ഗുര്‍ണാം സിംഗിന് പരിക്കേറ്റത്.പാകിസ്ഥാനില്‍ നിന്നുള്ള ഏത് തരത്തിലുള്ള ആക്രമണത്തേയും പ്രതിരോധിക്കാന്‍ ബി.എസ്.എഫ് പൂര്‍ണ സജ്ജമാണെന്നും ബി.എസ്.എഫിന്റെ പടിഞ്ഞാറന്‍ കമാന്‍ഡ് അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ കൂട്ടിച്ചേർത്തു.
Post Your Comments