Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

അമര്‍ജിത്ത് നിരപരാധിയെന്ന് സുഹൃത്തുക്കള്‍

കൊച്ചി● സ്ത്രീകളെ ഫേസ്ബുക്കില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ അമര്‍ജിത്ത് നിരപരാധിയെന്ന് സുഹൃത്തുക്കള്‍. അമര്‍ജിത്തിന്‍റെ പേജില്‍ നിന്ന് തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങളെത്തുന്നതായി കാട്ടി കൊച്ചി സ്വദേശിനി ദിയ സനയുടെ പരാതിയിലാണ് അമര്‍ജിത്തിനെ കഴിഞ്ഞദിവസം എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പരാതിക്കാരിയും സംഘവും അമര്‍ജിത്തിനെ സൗഹൃദം നടിച്ചു വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ച ശേഷം പോലീസിന് കൈമാറുകയായിരുന്നു.

‘അലവലാതി ഷായി’ തുടങ്ങി നിരവധി ഫേക്ക് ഐ.ഡികള്‍ വഴി കേട്ടാലറയ്ക്കുന്ന തെറികളും അധിക്ഷേപങ്ങളും സ്ത്രീകള്‍ക്കെതിരെ ഇയാളുടെ നേതൃത്വത്തിലുള്ള നടത്തുന്നയാണ് ആരോപണം. എന്നാല്‍ ഇയാള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മതവിശ്വാസങ്ങളെയും ദൈവങ്ങളെയും അധിക്ഷേപിച്ച് പോസ്റ്റിട്ട രഹാന ഫാത്തിമ ഉള്‍പ്പടെയുള്ള സ്ത്രീകളോട് പ്രതിഷേധിച്ചതിനാണ് അമര്‍ജിത്തിനെ കള്ളക്കേസില്‍ കുടുക്കിയതെന്നും ഇവര്‍ പറഞ്ഞു. മതവിശ്വാസത്തെ വൃണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റില്‍ സാധാരണ രീതിയില്‍ പ്രതികരിക്കുക മാത്രമാണ് അമര്‍ജിത്ത് ചെയ്തെന്നും ഫേക്ക് ഐ.ഡികള്‍ വഴിയുള്ള അസഭ്യവര്‍ഷവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും സുഹൃത്തുക്കള്‍ കൂട്ടിച്ചേര്‍ത്തു.

അമര്‍ജിത്തിനെതിരെ പരാതിക്കാരികളുടെ കൂട്ടായ്മ സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സ്ക്രീന്‍ഷോട്ടുകള്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു.

shortlink

Post Your Comments


Back to top button