കോഴിക്കോട് : ക്രിമിനല്‍ കുറ്റം ചെയ്യുന്ന ഒരു വിഭാഗം അഭിഭാഷകര്‍ക്ക് കൂട്ടു നില്ക്കുന്ന സമീപനമാണ് പോലീസ് നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. വനിത മാധ്യമ പ്രവര്‍ത്തകരെ അധിഷേപിക്കുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പതിച്ച സംഭവം സംസ്ഥാനത്ത് ആദ്യമാണെന്ന് വി എം സുധീരന് പറഞ്ഞു. പോലീസിന്റേത് നിഷ്പക്ഷ നിലപാടല്ല. ക്രിമിനല്‍ കുറ്റം ചെയ്യുന്ന ഒരു കൂട്ടം അഭിഭാഷകര്‍ക്ക് കൂട്ട് നില്ക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും സുധീരന് പറഞ്ഞു.
തിരുവനന്തപുരത്ത് വനിത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകൊടുത്ത പോലീസ് നടപടി ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗം അഭിഭാഷകര്‍ നടത്തുന്ന ഇത്തരം പ്രവണതകള്‍ മുലയിലേ നുള്ളേണ്ടതാണ്. അഭിഭാഷക സമൂഹത്തിന് മൊത്തം കളങ്കമുണ്ടാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മാധ്യമ സ്വാതന്ത്ര്യം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. വഞ്ചിയൂര്‍ കോടതിയില്‍ ഇപി ജയരാജന്റെ കേസ് പരിഗണിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഒരു സംഘം അഭിഭാഷകര്‍ വനിതകള്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ വിജിലന്‍സ് കോടതി മുറിക്കുള്ളില്‍ നിന്നും ഇറക്കി വിട്ടത്.
Post Your Comments