IndiaNews

മുത്തലാക്കിനെതിരെ നിയമപോരാട്ടവുമായി 18-കാരിയായ മുംബൈ സ്വദേശിനി

മുംബൈ:മുത്തലാക്കിനെതിരെ പോരാടാന്‍ മുബൈയില്‍ നിന്നൊരു യുവതി.മുസ്ലിം മതാചാര പ്രകാരം ഷരിയ നിയമത്തില്‍ മുത്തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ പതിനെട്ടുകാരി അര്‍ഷിയ ഭഗ്വാന്‍ ആണ് മുത്തലാക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.പതിനാറാം വയസിലാണ് അർഷിയയുടെ വിവാഹം കഴിഞ്ഞത്.എന്നാൽ ഭര്‍ത്താവില്‍ നിന്നും മുത്തലാക്ക് ചെല്ലി വിവാഹബന്ധം വേര്‍പ്പെടുത്താന്‍ പെണ്‍കുട്ടിക്ക് താത്പര്യമില്ല. അതിനാൽ മുത്തലാക്കില്‍ നിന്നും നീതി ലഭിക്കാന്‍ വേണ്ടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അർഷിയ.

23 വയസുകാരനുമായി 2014 ലാണ് താന്‍ വിവാഹിതയായതെന്ന് യുവതി പറയുന്നു. ഞാന്‍ ഗര്‍ഭിണിയായ സമയത്തും അല്ലാത്ത അവസരങ്ങളിലും ഭര്‍ത്താവിന്റെ അമ്മയില്‍ നിന്നും പീഡനത്തിന് ഇരയായിട്ടുണ്ട്.അര്‍ഷിയക്ക് ഇപ്പോൾ എട്ട് മാസം പ്രായമായ ഒരു ആണ്‍കുട്ടിയുണ്ട്.. തന്റെ മാതാപിതാക്കള്‍ വലിയ സാമ്പത്തിക സ്ഥിതിയുള്ളവര്‍ അല്ലെന്നും എന്നിട്ടും തന്റെ വിവാഹത്തിന് സ്ത്രീധനം നല്‍കിയിട്ടുണ്ട്. അതോടൊപ്പം തന്നെ വിവാഹച്ചെലവും. എല്ലാം കൂടി വലിയൊരു തുകതന്നെആയിട്ടുണ്ടെന്നും അർഷിയ പറയുന്നു.. ഭര്‍ത്താവിന്റെ വീട്ടുകാര്‍ സാമ്പത്തികമായി ഉയര്‍ന്നവരാണ് എന്നിട്ടും പണത്തിന്റെ പേര് പറഞ്ഞ് പറഞ്ഞു അവര്‍ നിരന്തരം തന്നെ ശല്യപ്പെടുത്താറുണ്ടെന്നും അർഷിയ വ്യക്തമാക്കുന്നു.

ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ശല്യം സഹിക്കാതെ വന്നപ്പോൾ അര്‍ഷിയ വീടുവിട്ടിറങ്ങുകയായിരിന്നു.ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് അദ്ദേഹത്തെ ജോലി സ്ഥലത്ത് ചെന്നു കാണാന്‍ തീരുമാനിക്കുകയായിരുന്നു.രണ്ടു ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് വരാമെന്ന് സമ്മതിച്ച ഭര്‍ത്താവ് വന്നില്ല പകരം വന്നത് മുത്തലാക്കിന്റെ ഒരു നോട്ടീസായിരുന്നുവെന്ന് അർഷിയ വ്യക്തമാക്കുന്നു.

പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നു എന്നായിരുന്നു വക്കീല്‍ നോട്ടീസില്‍ പരാമര്‍ശിച്ചിരുന്നത്. ഭര്‍തൃവീട്ടുകാരുമായി ഒത്തു തീര്‍പ്പിന് ശ്രമിച്ചിരുന്നുവെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. അതു കൊണ്ടാണ് നീതിലഭിക്കുന്നതിന് വേണ്ടി കോടതിയെ സമീപിക്കാനൊരുങ്ങുന്നത് അര്‍ഷിയ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button