NewsIndia

എംഎന്‍എസിനെതിരെ രൂക്ഷവിമര്‍ശനവുമായി നസറുദ്ദീന്‍ ഷാ

മുംബൈ:: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനക്കെതിരെ കടുത്ത വിമര്‍ശനവുമായി ബോളിവുഡ് താരം നസറുദീന്‍ഷാ. തിയറ്ററുകള്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് പകരം എം.എന്‍.എസുകാര്‍ അതിര്‍ത്തിയില്‍ പോയി യുദ്ധം ചെയ്യട്ടേയെന്ന് നസറുദീന്‍ ഷാ പറഞ്ഞു. പാക് നടീ-നടന്‍മാര്‍ അഭിനയിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ ആക്രമിക്കുമെന്നും പാക് നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ച യെദില്‍ ഹെ മുഷ്കിലിനെതിരെയുമാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ഭീഷണി മുഴക്കിയിരുന്നത്.

പ്രതിഷേധിക്കുന്നവര്‍ കലാകാരന്മാരെ മാത്രമല്ല ലക്ഷ്യംവെക്കുന്നത്. സിനിമ തിയറ്ററുകള്‍ കത്തിക്കുമെന്ന് പറയുന്ന ശൂരന്മാര്‍ ഉറിയില്‍ പോയി തീവ്രവാദികളെ വെടിവെച്ച്‌ കൊല്ലുകയാണ് ചെയ്യേണ്ടത്.കൂടാതെ എന്ത് വന്നാലും പടം റിലീസ് ചെയ്യണമെന്നും നസറുദീന്‍ ഷാ ആവശ്യപ്പെടുകയുണ്ടായി.താൻ കരണ്‍ ജോഹറിന്റെ ആരാധകനല്ലെന്നും . എങ്കിലും യെദില്‍ ഹെ മുഷ്കില്‍ കാണുമെന്നും ഒരു കലാകാരന്റെ സൃഷ്ടിയെ പ്രതിസന്ധിയില്‍ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുകയുണ്ടായി.എന്നാൽ പാക് നടനെ അഭിനയിപ്പിച്ചതില്‍ കരണ്‍ ജോഹര്‍ ക്ഷമാപണം നടത്തേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും നസറുദീന്‍ ഷാ അഭിപ്രായപ്പെടുകയുണ്ടായി.മുംബൈയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് എം.എന്‍.എസിനെതിരെ ഷാ ആരോപണമുന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button