India

ഇന്ത്യയില്‍ നിന്നെത്തിയ സ്ത്രീകളെ ഐ.എസ് ലൈംഗിക അടിമകളാക്കി

ന്യൂഡല്‍ഹി● ഇന്ത്യയുള്‍പ്പടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന സ്ത്രീകളെ ഭീകരര്‍ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര, തെലുങ്കാന, എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ കുടുംബസമ്മതം ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്ക് എത്തിപ്പെട്ട സ്ത്രീകളേയും പെണ്‍കുട്ടികളെയും ഐ.എസ് ലൈംഗിക അടിമകളാക്കാന്‍ ഒരുങ്ങുന്നതായി ദേശിയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യാണ് വെളിപ്പെടുത്തിയത്. ഗോത്ര മേഖലയില്‍ നിന്നുള്ള കനത്ത ചെറുത്തു നില്‍പ്പിനെ തുടര്‍ന്ന് അവിടങ്ങളിലെ സ്ത്രീകളേയും കുട്ടികളേയും ഭീകരര്‍ക്ക്‌ കീഴടക്കാനാത്തതാണ് ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ സ്ത്രീകളെ ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഭീകരരെ പ്രേരിപ്പിച്ചത്.

ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കുടുംബസമ്മതം ഐ.എസിലേക്ക് പോയ ആകര്‍ഷിക്കപ്പെട്ടുപോയ സ്ത്രീകളുടേയും കുരുന്നുകളുടേയും നിയോഗം ഇത് തന്നെ. ആദ്യം പാചകക്കാരായും അനുബന്ധ ജോലികള്‍ക്കും നിയോഗിക്കപ്പെടുന്ന യുവതികളും പെണ്‍കുട്ടികളും ഐ.എസ് പോരാളികളുടെ ലൈംഗിക കൃത്യങ്ങള്‍ക്ക് ഇരയാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ നേരത്തെ യസീദികള്‍ അടക്കമുള്ള ഗോത്ര വര്‍ഗത്തിലെ യുവതികളേയും പെണ്‍കുട്ടികളേയുമാണ് ഇരയാക്കിയിരുന്നത്. ആ സാഹചര്യം മാറിയപ്പോഴാണ് ഐ.എസില്‍ എത്തുന്നവരെ തന്നെ ലൈംഗിക അടിമകളാക്കാനുള്ള സമീപനത്തിലേക്ക് അവര്‍ തിരിയുന്നത്. വില്‍പ്പനക്കു പുറമേ സ്ത്രീകളെ നഗ്‌നരായി ചങ്ങലക്കിട്ട് പ്രദര്‍ശിപ്പിച്ച് ലേലത്തില്‍ വന്‍ തുകക്ക് കൈമാറുന്ന പതിവും ഈ മേഖലയിലുണ്ട്.

ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ പ്രതിഷേധവും ചെറുത്തുനില്‍പ്പും ശക്തമായിട്ടുണ്ട് . മാത്രമല് ഐ.എസിന്റെ ആധിപത്യം കുറഞ്ഞു വരുന്നതോടെ ഗോത്ര വര്‍ഗ്ഗ യുവതികളെ പഴയതുപോലെ അടിമകളാക്കി വെക്കാനാവുന്നില്ല. കൂടാതെ നേരത്തെ തീവ്രവാദികളുടെ അടിമത്വത്തിലായ ഗോത്ര വര്‍ഗ്ഗ സ്ത്രീകളില്‍ എച്ച്.ഐ.വി. ബാധ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. അവരിലൂടെ ഭീകരര്‍ക്കും എയിഡ്സ് ഇത് പടര്‍ന്നിരിക്കയാണ്. അതിനാല്‍ എച്.ഐ.വി. ബാധിച്ച സ്ത്രീകളെ ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇതോടെയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന സ്ത്രീകളേയും പെണ്‍കുട്ടികളേയും തീവ്രവാദികള്‍ ലൈംഗിക അടിമകളാക്കാന്‍ ഒരുങ്ങിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഏഴ് ഇന്ത്യക്കാര്‍ മാത്രമാണ് ഐ.എസിലേക്ക് ആകര്‍ഷിക്കപ്പെട്ടു പോയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇതിന്റെ പത്തിരട്ടിയിലേറെ പേര്‍ കുടുംബസമേതവും അല്ലാതേയും ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button