അഹമ്മദാബാദ്: രണ്ടാം സെമി ഫൈനലിൽ തായ്ലന്‍ഡിനെ 73 -20 എന്ന സ്കോറിൽ പരാജയപ്പെടുത്തി ഇന്ത്യ കബഡി ലോകകപ്പ് ഫൈനലിൽ എത്തി. ഇറാനുമായുണ് ഫൈനലിൽ ഇന്ത്യ ഏറ്റുമുട്ടുന്നത്.
ഏഴു തവണ ജേതാക്കളായിരുന്നു ഇന്ത്യ. കഴിഞ്ഞ രണ്ടു തവണയും ഇറാനായിരുന്നു ഫൈനലിൽ എതിരാളി. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനെ 69 -18 ന് തോൽപ്പിച്ചായിരുന്നു ഇന്ത്യ സെമിഫൈനലിൽ കടന്നത്. പൊരുതാൻ പോലും എതിരാളികളെ അനുവദിക്കാത്ത മികച്ച പ്രകടനമാണ് ഇന്ത്യ പൂൾ എ യിൽ കാഴ്ച വെച്ചത്.
ആദ്യ മത്സരത്തിൽ ദക്ഷിണകൊറിയയോട് പരാജയപ്പെട്ടെങ്കിലും പിന്നീട് ഓസ്ട്രേലിയ, അർജന്റീന, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ ടീമുകളെ പരാജയപെടുത്തിയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. 14 പോയിന്റ് നേടിയ പ്രദീപ് നാര്‍വാളാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അജയ് താക്കൂര്‍ 11 പോയിന്റും, പകരക്കാരനായിറങ്ങിയ നിതിന്‍ തോമര്‍ 7 പോയിന്റും നേടി. രണ്ടാം പകുതിയില്‍ തുടര്‍ച്ചയായി 18 പോയിന്റു നേടിയത് ഇന്ത്യയുടെ വിജയത്തിനു നിർണ്ണായകമായി.
Post Your Comments