
കൊച്ചി: ബിയർ പാർലറുകളിൽ ഒന്നിൽ കൊടുതൽ കൗണ്ടറുകൾ നിയമ വിരുദ്ധമല്ലെന്നു ഹൈക്കോടതി. ഇത്തരത്തില്‍ അധിക കൗണ്ടറുകള്‍ തുറന്നതിന്റെ പേരില്‍ ഉടമകള്‍ക്കെതിരെ നിയമ നടപടി പാടില്ലെന്നും ഹൈക്കോടതി അറിയിച്ചു.
ബിയര്‍ പാര്‍ലറില്‍ അധിക കൗണ്ടര്‍ തുറന്നതിനു കേസെടുത്തതിനെതിരെ മൂവാറ്റുപുഴ ജനത ടൂറിസ്റ്റ് ഹോം അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്‍റെ പുതിയ ഉത്തരവ്. ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന ചട്ടത്തില്‍ ഒന്നിലേറെ കൗണ്ടറുകള്‍ പാടില്ല എന്നാണ് പറയുന്നുത്. എന്നാല്‍ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനുള്ള ചട്ടത്തില്‍ ഇത്തരമൊരു വ്യവസ്ഥ പറയുന്നില്ലെന്ന് സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി.
ബിയര്‍ പാര്‍ലറിനുള്ളില്‍ എവിടെയൊക്കെ ബിയര്‍ വിളമ്പാമെന്ന് ലൈസന്‍സില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ഒന്നിലേറെ കൗണ്ടറുകളോ സര്‍വീസ് ഡെസ്കുകളോ പാടില്ലെന്ന് പറഞ്ഞിട്ടില്ല. ഇതിനു മാറ്റം വരുത്താന്‍ ഭാവിയില്‍ സര്‍ക്കാരിന് ചട്ടം ഭേദഗതി വരുത്താമെന്നും പുതിയ ഉത്തരവു തടസമില്ലെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
Post Your Comments