കൊച്ചി● ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഒന്നായ വോഡഫോണ്‍ ഇന്ത്യ തങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ദേശീയ റോമിങിനിടെ ഇന്‍ കമിങ് കോളുകള്‍ സൗജന്യമാക്കി. ദീപാവലി മുതലായിരിക്കും ഇതു ലഭ്യമാകുക. രാജ്യത്ത് എവിടേയും സഞ്ചരിക്കുന്ന വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആശങ്കകളില്ലാതെ സംസാരിക്കാനും സംസാരം വെട്ടിച്ചുരുക്കുന്ന സാഹചര്യം ഒഴിവാക്കാനും ഇതു സഹായിക്കും.
വോഡഫോണിനെ സംബന്ധിച്ച് തങ്ങളുടെ എല്ലാ നീക്കങ്ങളുടേയും ഹൃദയഭാഗത്ത് ഉപഭോക്താക്കളാണുള്ളതെന്നും, ഉപഭോക്താക്കള്‍ക്ക് അതുല്യമായ മൂല്യവും സൗകര്യവും ലഭ്യമാക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ‘ഭാഗമാണിതെന്നും പുതിയ നീക്കത്തെക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഇന്ത്യാ കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ സന്ദീപ് കടാരിയ ചൂണ്ടിക്കാട്ടി. റോമിങ് വേളയിലെ ഔട്ട്‌ഗോയിങ് കോളുകളുടെ നിരക്ക് ഹോം നിരക്കുകള്‍ക്കൊപ്പമാണെങ്കിലും, ഇന്‍കമിങ് നിരക്കുകള്‍ തടസ്സമില്ലാത്ത സൗജന്യ ഉപയോഗത്തെ ബാധിക്കുന്ന ആശങ്കയായിരുന്നു ഉപഭോക്താക്കള്‍ക്കെന്ന് ഗവേഷണം വെളിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
200 ദശലക്ഷം ഉപഭോക്താക്കള്‍ എന്നത് ആഘോഷിക്കുന്നതിന്റെ ‘ഭാഗമായാണ് ദേശീയ റോമിങില്‍ സൗജന്യ ഇന്‍കമിങ് ലഭ്യമാക്കുന്നത്. സ്വന്തം നഗരത്തിനു പുറത്തേക്കു സഞ്ചരിക്കുന്നതിനിടെ സംസാരിക്കും മുന്‍പ് രണ്ടു വട്ടം ചിന്തിക്കുന്ന അവസ്ഥ ഇല്ലെന്ന് ഉറപ്പാക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും. റോമിങ് നിരക്കുകളെക്കുറിച്ചുള്ള ആശങ്കയില്ലാതെ പ്രിയപ്പെട്ടവരുമായി സംസാരിക്കാന്‍ ഈ ദീപാവലി സമ്മാനം സഹായിക്കും.
അന്താരാഷ്ട്ര റോമിങ് ആശങ്കാരഹിതമാക്കുന്ന അന്താരാഷ്ട്ര റോമിങ് ഡെയ്‌ലി പാക്ക് അടുത്തിടെയാണ് വോഡഫോണ്‍ അവതരിപ്പിച്ചത്. വോഡഫോണ്‍ സൂപ്പര്‍ നെറ്റുമായി വിദേശത്തോ രാജ്യത്തിനകത്തോ സഞ്ചരിക്കുന്ന വോഡഫോണ്‍ ഇന്ത്യാ ഉപഭോക്താക്കള്‍ക്ക് ആശങ്കയില്ലാതെ സംസാരിക്കാന്‍ ഇവ വഴിയൊരുക്കും.
Post Your Comments