ശ്രീനഗർ:അതിർത്തിയിൽ 6 തീവ്രവാദികൾ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിന്റെ തെർമൽ ദൃശ്യങ്ങൾ ബി.എസ്.എഫിനു ലഭിച്ചു.അതിർത്തിയിൽ സുരക്ഷാസേന സ്ഥാപിച്ച തെർമൽ ഇമേജിംഗ് സിസ്റ്റത്തിലാണ് തീവ്രവാദികൾ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിന്റെ ഇമേജുകൾ ദൃശ്യമായത്.
ജമ്മുകശ്മീരിലെ ഹീരാനഗർ സെക്ടറിലെ ബോവിയ ഏരിയായിലാണ് തീവ്രവാദികൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായികണ്ടെത്തിയത്. ഇതേ തുടർന്ന് ബി.എസ്.എഫ് വെടിയുതിർത്തതായാണ് വിവരം. എന്നാൽ തീവ്രവാദികളും ബി.എസ്.എഫ് പോസ്റ്റിലേയ്ക്ക് തിരിച്ചും വെടിയുതിർത്തതായി സൂചനയുണ്ട്.അതേസമയം സംഭവത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments