ഓം ഭൂമിയിൽ മുഴങ്ങി നിൽക്കുന്ന ഒരു എനർജി ആയാണ് പരാമർശിക്കുന്നത്. ഓം മന്ത്രം യോഗയുമായി ബന്ധപ്പെട്ട പുരാതന പാഠങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപനിഷത്തിൽ ഓം എല്ലാം വ്യക്തമായി പ്രതിപാതിച്ചിരിക്കുന്നു. എന്നാൽ അതിന്റെ വേരുകൾ അവ്യക്തമാണ്. ഇന്ത്യൻ മതവിശ്വാസപ്രകാരം ഈ പുണ്യ ശബ്ദം ആത്മീയ ചിഹ്നം കൂടിയാണ്. മാത്രമല്ല ഇത് ബുദ്ധ -ജൈന മതത്തിന്റെയും ഒരു ഭാഗമാണ് . പുരാതന മധ്യകാല കയ്യെഴുത്ത്പ്രതികൾ ,ക്ഷേത്രങ്ങൾ ,ആശ്രമങ്ങൾ ,ഹിന്ദു -ബുദ്ധ -ജൈനരുടെ മത സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാമുള്ള ഒരു ഐക്കൺ ആണ് ഓം.
തുടക്കം മുതൽക്കെ ഓം ഉച്ചരിക്കുന്നത് നാക്കിന്റെ അറ്റത്തു നിന്ന് (വേരിൽ ) തുടങ്ങി ചുണ്ടിൽ അവസാനിക്കുന്ന തരത്തിലാണ് .ഇത് എല്ലാ ശബ്ദങ്ങളുടെയും ഒരു മെട്രിക്സ് ആണ് .ഓം ശരിയായി ഉച്ചരിക്കുവാനായി , ഓം എന്ന വാക്ക്’ ഹോം’ എന്ന പോലെ ഉച്ചരിക്കുക . എ -യു -എം എന്ന മൂന്നു ശബ്ദങ്ങൾ കൂടിച്ചേർന്നതാണ് ഓം എന്ന വാക്ക് .സംസ്കൃതത്തിൽ എ , യു എന്ന രണ്ടു വാക്കുക്കൾ ചേർന്ന് ഓ എന്നായി മാറുന്നു .
3 എന്നത് മൂന്നു ത്രയങ്ങളെ സൂചിപ്പിക്കുന്നു. അവ ഭൂമി, അന്തരീക്ഷം, സ്വർഗം എന്നിവയാണ് .ഇവ ബ്രഹ്മാവ് , വിഷ്ണു , ശിവൻ എന്ന ഹിന്ദു ദൈവങ്ങളെയും ബന്ധിപ്പിക്കുന്നു. എ എന്നത് നടക്കുന്ന (വർത്തമാന ) അവസ്ഥ , യു – എന്നത് സ്വപ്ന അവസ്ഥ , എം – എന്നത് ദീർഘ നിദ്ര എന്നതുമാണ് .ഈ വാക്കുകളുടെ അവസാനം സൈലൻസ് അഥവാ നിശബ്ദം ആണ് .ഈ നിശബ്ദത അനന്തമായ ബോധാവസ്ഥയെ സൂചിപ്പിക്കുന്നു . ഏതു ഗണപതിയുടെ ഭൗതിക രൂപമാണ് ഓം ആയി ബന്ധപ്പെട്ടിരിക്കുന്നത്.മുകളിലത്തെ വളവു മുഖമായും, താഴത്തേതു വയറായും, ഓം ന്റെ വലതു ഭാഗത്തുള്ള വളവു ഗണേശ ഭഗവാന്റെ തുമ്പികൈയായും കണക്കാക്കുന്നു .
Post Your Comments