റിയാദ്● കൊലപാതകക്കേസില്‍ കഴിഞ്ഞദിവസം വധശിക്ഷയ്ക്കു വിധേയനായ സൗദി രാജകുടുംബാംഗം തുർക്കി ബിൻ സൗദ് അൽ കബീര്‍ അവസാന മണിക്കൂറുകള്‍ ചെലവഴിച്ചത് കുടുംബാംഗങ്ങള്‍ക്കൊപ്പം. തന്റെ കുടുംബാംഗങ്ങളോടും സ്‌നേഹിതരോടുമൊപ്പം അവസാന മണിക്കൂറുകള്‍ ചെലവഴിച്ച അദ്ദേഹം പിന്നീട് ഇവരോട് യാത്രപറഞ്ഞ് ഇറങ്ങിയ അദ്ദേഹം രാത്രി നമസ്കാരത്തിൽ മുഴുകി. ശേഷം പ്രഭാതം വരെ ഖുർആൻ പാരായണത്തിൽ മുഴുകി. ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ജയിൽ അധികൃതർ എത്തി കൂട്ടികൊണ്ടുപോകും വരെ ഖുര്‍ആന്‍ പാരായണം തുടര്‍ന്നതായും അൽ സഫാ ജുമുഅ മസ്ജിദിലെ ഇമാമും ഖതീബുമായ ഡോക്ടർ മുഹമ്മദ് അൽ മസ്‌ലൂഖി പറഞ്ഞു.
17ന് അസര്‍ നിസ്‌കാരത്തിന് ശേഷമാണ് റിയാദില്‍വെച്ച് വധശിക്ഷ നടപ്പിലാക്കിയത്. മരണത്തിനു മുമ്പ് അവസാന വസിയ്യത് സ്വന്തം കൈപ്പടയില്‍ രേഖപ്പെടുത്താന്‍ പ്രതിയ്ക്ക് കഴിഞ്ഞില്ല. പകരം മറ്റൊരാള്‍ എഴുതി. പിന്നീട് കുളിച്ചു ദേഹശുദ്ധി വരുത്തി. പകൽ 11 മണിയോടെ സഫായിലെ വിധി നടപ്പാക്കുന്ന സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി.
സഫായില്‍ പത്തോളം രാജകുമാരന്മാരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രാജകുമാരന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. കൊല്ലപെട്ടയാളുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു. രാജകുമാരന്റെ കുടുംബാംഗങ്ങള്‍ കൊലചെയ്യപ്പെട്ട ആദിൽ മുഹൈമീദിന്റെ പിതാവ് സുലൈമാൻ മുഹൈമീദിനോട് പ്രതിക്ക് വിട്ടുവീഴ്ച ചെയ്ത് മാപ്പുകൊടുക്കാൻ നിരവധി തവണ അപേക്ഷിച്ചെങ്കിലും പിതാവ് ഒരു നിലക്കും മാപ്പുകൊടുക്കാൻ തയ്യാറായില്ലെന്നും അൽ മസ്‌ലൂഖി പറഞ്ഞു.
വധിക്കപ്പെട്ട ആദിൽ മുഹൈമീദിന്റെ പിതാവിന്റെ കയ്യിൽ ആ സമയം ആസ്ഥലത്തുവെച്ചു നൂറുക്കണക്കിന് മില്യൺ റിയാലുകൾ വെച്ചുകൊടുത്തിട്ടു ശിക്ഷയിൽ നിന്നൊഴിവാക്കാൻ പ്രതിക്ക് മാപ്പു കൊടുക്കണം എന്ന് അപേക്ഷിച്ചു. അയാൾ അതെല്ലാം നിഷേധിച്ചു. അല്ലാഹുവിന്റെ വിധി നടപ്പിലാക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ദൃക്സാക്ഷി കൂടിയായ അൽ മസ്‌ലൂഖി വെളിപ്പെടുത്തി.
നമസ്കാര ശേഷം ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ കൊല്ലപ്പെട്ടയാളുടെ പിതാവിനെ സമീപിച്ചു പ്രതിക്ക് മാപ്പു കൊടുക്കണം എന്ന് അപേക്ഷിച്ചു പ്രതിക്ക് വേണ്ടി ശുപാർശ ചെയ്തു. അപ്പോഴും പിതാവ് ശിക്ഷ നടപ്പാക്കണം എന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. അസർ നമസ്കാര ശേഷം 4. 13 നു ആരാച്ചാർ തന്റെ വാളുമായി വരുകയും വിധി നടപ്പിലാക്കുകയും ചെയ്തു. ഭാവഭേദമേതുമില്ലാതെ വധിക്കപ്പെട്ടയാളുടെ പിതാവ് സംഭവത്തിന് ദൃക്‌സാക്ഷിയായി. അവിടെ ഹാജരായിരുന്നവരുടെ നടുവിലേക്ക് കരച്ചിലടക്കിപ്പിടിക്കാൻ കഴിയാത്ത വിധത്തിൽ പ്രതിയുടെ പിതാവ് കടന്നു വന്നത് ആ സദസ്സിന് ഹൃദയഭേദകമായി.
40 വര്‍ഷത്തിന് ശേഷമാണ് രാജകുടുംബാംഗം വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെടുന്നത്. സൗദി രാജകുടുംബത്തിന്റെ പ്രധാനവഴിയില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ട തുര്‍ക്കി രാജകുമാരന്‍. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments