NewsIndia

വിവാദനായകനായ ഗുര്‍ദാസ് പുര്‍ മുൻ എസ് പി ക്കെതിരേ ലൈംഗീക പീഡനക്കേസ്

ഗുര്‍ദാസ്പുര്‍: ഗുര്‍ദാസ്പുര്‍ മുന്‍ എസ്പി സല്‍വീന്ദര്‍ സിംഗിനെതിരേ പഞ്ചാബ് പോലീസ് ലൈംഗീക പീഡനത്തിനു കേസെടുത്തു. പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍നിന്നു പുറത്തുവന്നതിനു പിന്നാലെയാണ് മുന്‍ എസ്പി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. മുൻപും ഇയാള്‍ക്കെതിരേ കൈക്കൂലി, ലൈംഗീക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നേരത്തെ, പത്താന്‍കോട് വ്യോമതാവള ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സല്‍വീന്ദര്‍ സിംഗ് സംശയനിഴലിലായിരുന്നു. സല്‍വീന്ദര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു കാട്ടി ആറു വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് മേലധികാരികള്‍ക്കു പരാതി നല്‍കിയത്.കേസില്‍ എസ്പി തലത്തില്‍ നടത്തിയ പരിശോധനയില്‍ സല്‍വീന്ദര്‍ കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു.

ഡിസംബര്‍ 31ന് സല്‍വീന്ദര്‍ സിംഗിനെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ ഇദ്ദേഹത്തിന്റെ വാഹനം ഉപയോഗിച്ചാണ് പത്താന്‍കോട് വ്യോമതാവളത്തിനടുത്തെത്തിയത്. സല്‍വീന്ദര്‍ സിംഗിന്റെ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ നുണപരിശോധനയ്ക്കു വിധേയനാക്കിയിരുന്നു.15 ദിവസത്തോളം ഇദ്ദേഹത്തെ എന്‍ഐഎ ചോദ്യം ചെയ്‌തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button