NewsGulf

ഭക്ഷണവും താമസസ്ഥലവും ഇല്ല:പ്രവാസി തൊഴിലാളികൾ ദുരിതത്തിൽ

ഫുജൈറ:ഭക്ഷണവും അന്തിയുറങ്ങാന്‍ ഇടവുമില്ലാതെ ദുരിതജീവിതം തള്ളി നീക്കുകയാണ് ഫുജൈറ എമിറേറ്റ്സ് എന്‍ജിനീയറിംഗ് കമ്പനിയിലെ ഒരു വിഭാഗം തൊഴിലാളികള്‍.ദുരിതങ്ങൾ ഇവരെ വിടാതെ പിന്തുടരുകയാണ്.ഒരു നേരത്തെ ഭക്ഷണം പോലും കണ്ടെത്താന്‍ കഴിയാതെ കഷ്ടപ്പെടുന്നതിനിടെ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടിത്തത്തില്‍ ഇവരുടെ താമസസ്ഥലവും കത്തി നശിച്ചു.

ഇവരുടെ ദുരിതം കണ്ട് ഫുജൈറയിലെ കൈരളി സോഷ്യല്‍ ക്ലബ്, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ എന്നിവ ഉള്‍പ്പെടെയുള്ള സന്നദ്ധസംഘടനകളാണ് കുടിവെള്ളവും ഭക്ഷണവും എത്തിക്കുന്നത്. എന്നാല്‍ ഇങ്ങനെ എത്രകാലം ജീവിക്കുമെന്നാണ് തൊഴിലാളികളുടെ മുന്നിലുള്ള ചോദ്യം.ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ദുരിതാവസ്ഥ നേരിട്ട് വിളിച്ചറിയിച്ചെങ്കിലും ഇതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.14 മലയാളികളും തമിഴ്, ഹൈദരാബാദ്, പഞ്ചാബ് സ്വദേശികളുമാണ് ഇവിടെയുള്ളത്. കഴിഞ്ഞ മൂന്നുമാസമായി തൊഴിലില്ലാതെ കഴിയുന്ന ഇവർക്ക് മുൻ മാസങ്ങളിലെ ശമ്പളവും ലഭിക്കാനുണ്ട്.കമ്പനി ഉടമകളോട് പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നാട്ടില്‍ പോകേണ്ടവര്‍ക്ക് അവരവരുടെ ചെലവില്‍ നാട്ടിൽ പോകണമെന്നായിരുന്നു മറുപടി.തൊഴിലാളികളില്‍ പലരുടേയും വിസയുടെ കാലാവധിയും കഴിഞ്ഞിട്ടുണ്ട്. ഇതിനൊരു പരിഹാരം ഉടനടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button