NewsIndia

ജെ.എന്‍.യു വിദ്യാര്‍ഥി തിരോധാനം: അന്വേഷണ സംഘം രൂപികരിക്കും

ന്യൂഡൽഹി : കാണാതായ ഒന്നാം വര്‍ഷ എം.എസ്.സി വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നിര്‍ദേശം നല്‍കി. എ.സി.പിയുടെ നേത്യത്വത്തില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കാനാണ് തീരുമാനം . ദിവസങ്ങളായിട്ടും വിദ്യാര്‍ഥിയെ കണ്ടെത്താന്‍ കഴിയാത്തതിലും, വൈസ്ചാന്‍സലര്‍ ഉള്‍പ്പടെയുള്ളവരെ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ 20 മണിക്കൂര്‍ തടഞ്ഞുവെച്ചിരുന്നതിന്റെയും സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ ഇടപെട്ടത്. പോലീസ് കമ്മീഷണറിനെ നേരിട്ട് ബന്ധപ്പെട്ടാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത് .

shortlink

Post Your Comments


Back to top button