NewsIndia

ഭാര്യയുടെ തല്ലുകൊള്ളുന്ന ഭര്‍ത്താക്കന്മാര്‍ കൂടുതലുള്ളത് ഈ രാജ്യങ്ങളില്‍!

ഭർത്താവിനെ തല്ലുന്ന ഭാര്യമാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെന്ന്‍ റിപ്പോര്‍ട്ടുകള്‍. ഇനി മുതൽ പുരുഷന്മാർ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. ലോകരാജ്യങ്ങളിൽ ഭർത്താവിനെ തല്ലുന്ന ഭാര്യമാർ ഏറ്റവും കൂടുതൽ ഉള്ളത് ഈജിപ്തിലാണ്. ഈജിപ്തിൽ 28 ശതമാനം ഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാരെ തല്ലുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സും ഈജിപ്തിലെ കുടുംബ കോടതിയും ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. പട്ടികയിൽ രണ്ടാം സ്ഥാനം ബ്രിട്ടനും മൂന്നാം സ്ഥാനം ഇന്ത്യയ്ക്കുമാണ്. ഭർത്താക്കന്മാരെ തല്ലാനായി ഇവർ ചെരുപ്പ്, ബെൽറ്റ്, വീട്ടുപകരണങ്ങൾ എന്നിവയാണ് ഉപയോഗിക്കാറെന്ന് പഠനത്തിൽ പറയുന്നു. അമേരിക്കയുടെ സ്ഥിതിയും മോശമല്ല. അവിടെ 23 ശതമാനം ഭർത്താക്കന്മാരാണ് ഭാര്യയുടെ അടി കൊള്ളുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button